ബി.ജെ.പി എം.പിമാര്‍ക്ക് പിന്നെയും അമളി; അസാധു വോട്ട് തടയാന്‍ നടത്തിയ ഡമ്മി വോട്ടിങില്‍ 16 ഉം അസാധു!
ബി.ജെ.പിയില്‍ നിന്നുള്ള എം.പിമാരെപ്പറ്റി രാഷ്ട്രപതി തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ഏകദേശ ധാരണയായതാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 77 എന്‍.ഡി.എ പ്രതിനിധികളുടെ വോട്ടുകളാണ് അസാധുവായിരുന്നത്. അതില്‍ 21 പേരും എം.പിമാരായിരുന്നു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെങ്കിലും ഇതൊഴിവാക്കാന്‍ ബി.ജെ.പി കൊണ്ടുവന്ന ഐഡിയയാണ് ഡമ്മി വോട്ടിങ്. എന്നാല്‍ നേതൃത്വത്തെ പിന്നെയും ഞെട്ടിച്ചിരിക്കുകയാണ് ബി.ജെ.പി എം.പിമാര്‍. 16 വോട്ടുകള്‍ അസാധുവായി!.
ശനിയാഴ്ചയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുമ്പ് അംഗങ്ങള്‍ക്കായി ഒരു ദിവത്തെ പ്രത്യേക ക്ലാസെടുത്തിരുന്നുവെങ്കിലും എം.പിമാര്‍ക്ക് ഒന്നും തലയ്ക്കെത്തിയിരുന്നില്ല. ഇതു മറികടക്കാനാണ് ഡമ്മി വോട്ടിങ് നടത്തിയത്. എന്നിട്ടും തെറ്റിച്ചവരെ കണ്ട് എന്തു ചെയ്യാമെന്നാണ് ഇപ്പോള്‍ ബി.ജെ.പി നേതൃത്വത്തിന്റെ ചിന്ത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."