പാചക വാതക സബ്സിഡി: പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
ആലുവ: പാവപ്പെട്ടവരുടെ അവകാശമായ പാചക വാതക സബ്സിഡി നിര്‍ത്താലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉളിയന്നൂരില്‍ ഉളിയന്നൂര്‍, കുഞ്ഞുണ്ണിക്കര കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരെഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണി വാഗ്ദാനമായ അഞ്ചു വര്‍ഷക്കാലം വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്നത് പാഴ് വേലയായെന്നും സര്‍ക്കാര്‍ അധികാരമേറ്റ നാള് മുതല്‍ ആവശ്യ സാധനങ്ങളുടെ വിലക്കയറ്റമാണു സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കെ.എ അന്‍വര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം ബെന്നി ബെഹനാന്, ഡി.സി.സി സെക്രട്ടറി ടി.ജെ. വിനോദ്, കെ.പി.സി.സി ബി.എ. മുത്തലിബ്, ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. ജിന്നാസ്, യു.ഡി.എഫ്. ജില്ല ചെയര്മാന് എം.ഒ. ജോണ്‍, ഷെരീഫ് മരയ്ക്കാര്‍, കെ.വി.പോള്‍, ജോസഫ് ആന്റണി, ലിസി ജോര്‍ജ്ജ്, പി.എം .ബീരാക്കുട്ടി, വി,.കെ. ഷാനവാസ്, കെ.എ. അബ്ദുള്ള, എ.ശശികുമര്‍, ടി.എം. സെയ്തുകുഞ്ഞ്, കെ.എ. അബ്ദുള്‍ അസീസ്, ജിന്‍ഷാദ് ജിന്നാസ്, ബി. ഭദ്രാദേവി, നിഷ ബിജു, കെ.എ. ഷുഹൈബ്, പി.എ. ബാബു, പി.എ. ഷാജഹാന്,എന്‍.ടി .സുദര്ശനന്, കെ.ബി. റഫീക്ക്, സി.എം. സുലൈമാന്‍, സി.എ. ഹുസൈന്, അബ്ദു മൂലോളി, ഹരീഷ് പല്ലേരി, എം.ബി. ജലീല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."