അഗളി ഗ്രാമപഞ്ചായത്ത് വിഭജനം വിവാദത്തില്‍
അഗളി: അട്ടപ്പാടിയിലെ അഗളി ഗ്രാമപഞ്ചായത്ത് വിഭജനത്തില്‍ രണ്ട് തട്ടിലായി ജനങ്ങളും, അധികാരികളും. നിലവില്‍ ജെല്ലിപ്പാറ ആസ്ഥാനമാക്കി പഞ്ചായത്ത് രൂപീകരണത്തിനാണ് ഭരണകര്‍ത്താക്കള്‍ ആലോചിക്കുന്നത്. ഇതിനിടയിലാണ് കല്‍കണ്ടി ആസ്ഥാനമാക്കി പഞ്ചായത്ത് രൂപീകരണത്തിനായി അട്ടപ്പാടി സ്വതന്ത്ര കര്‍ഷകസമിതിയുടെയും, വ്യാപരികളുടെയും നേത്യത്വത്തില്‍ 1,500 പേരുടെ ഒപ്പുകള്‍ ശേഖരിച്ച് ഭീമഹര്‍ജി സമര്‍പ്പിച്ചിട്ടുളളത്. അട്ടപ്പാടിയില്‍ മൂന്ന് ഗ്രാമപഞ്ചായത്തുകളാണ് നിലവിലുള്ളത്. ഇതില്‍ ഏറ്റവും വലിയ പഞ്ചായത്തായ അഗളി വിഭജിച്ചാണ് പുതിയ പഞ്ചായത്ത് രൂപകരണത്തിനായി ശ്രമം നടക്കുന്നത്.
പ്രാക്തന ഗോത്രവര്‍ഗ മേഖലയടക്കം സ്ഥിതചെയ്യുന്ന ഊരുകള്‍ ഉള്‍പെടുത്തുന്നതിനും ഭീമഹര്‍ജിയില്‍ ആവശ്യപ്പെട്ടിണ്ട്. പ്രാക്തന ഗോത്രമേഖലയായ തുടുക്കി, ഗലസി, പുതൂര്‍ പഞ്ചായത്തില്‍ ഉള്‍പെടുന്ന ആനകല്ല് എന്നി മേഖലയാണ് ഉള്‍ക്കൊള്ളിച്ച് പഞ്ചായത്ത് രൂപകരണമാണ് ഭീമഹര്‍ജിയിലുളളത്. 40 കിലേമീറ്ററോളം സഞ്ചരിച്ച് വേണം ഊരുകാര്‍ക്ക് പഞ്ചായത്തിലെത്താന്‍.
നിര്‍ദ്ദിഷ്ഠ സ്ഥലമായ ജെല്ലിപ്പാറ പഞ്ചായത്ത് രൂപകരണത്തിന് പ്രദേശവാസികളുടെ പിന്‍ന്തുണയോടെയൊണ് ഭരണസമിതി പഞ്ചായത്ത് രൂപീകരണമായി മുന്നോട്ട് പോയതെങ്കിലും കല്‍കണ്ടി, കക്കുപ്പടി, മുക്കാലി തുടങ്ങിയ പ്രദേശവാസികള്‍ തുടക്കം മുതലെ എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."