HOME
DETAILS
MAL
മധ്യപ്രദേശ്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കമാല്‍ നാഥിനെ നിര്‍ദേശിച്ച് ജ്യോതിരാദിത്യ സിന്ധ്യ
backup
December 12 2018 | 13:12 PM
ഭോപ്പാല്‍: മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമാല്‍ നാഥ് മുഖ്യമന്ത്രിയാവും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ടായിരുന്ന യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ് കമാല്‍ നാഥിനെ നിര്‍ദേശിച്ചത്.
ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഒന്‍പതു മണിക്കുണ്ടാവും.
ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത മധ്യപ്രദേശില്‍ സഖ്യസര്‍ക്കാരാണ് നിലവില്‍ വരിക. 230 അംഗ നിയമസഭയില്‍ 114 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസിന് ബി.എസ്.പി (2), എസ്.പി (1), നാല് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയുണ്ട്.
ഭോപ്പാലില്‍ എ.ഐ.സി.സി നിരീക്ഷകന് എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന എം.എല്‍.എമാരുടെ യോഗത്തിലാണ് കമാല്‍ നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."