HOME
DETAILS
MAL
കേരള പൊലിസിന് ഇനി മലയാളത്തിലും ട്വിറ്റര്‍ അക്കൗണ്ട്
backup
December 18 2019 | 19:12 PM
തിരുവനന്തപുരം: കേരള പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ ട്വിറ്ററിലൂടെ മലയാളത്തിലും ലഭ്യമാകും.
ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് ഇംഗ്ലീഷില്‍ നിലവിലുള്ള അക്കൗണ്ടിന് പുറമെയാണിത്.
മലയാളത്തില്‍ ട്വീറ്റ് ചെയ്യുന്നതിലൂടെ പൊലിസിന്റെ നല്ല പ്രവൃത്തികള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജനങ്ങളുടെ പ്രതികരണം കൃത്യമായി അറിയുന്നതിനും കഴിയും. ഫോട്ടോ, വിഡിയോ എന്നിവയും ട്വിറ്ററിലൂടെ ലഭ്യമാകും. ട്വിറ്ററിലൂടെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഉടന്‍ മറുപടി നല്‍കും. നിലവിലുള്ള വെബ്സൈറ്റ്, ഫേസ്ബുക്ക് സംവിധാനങ്ങള്‍ക്ക് പുറമെയാണ് മലയാളത്തില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."