HOME
DETAILS

പൊലിസ് സര്‍ക്കാര്‍ താല്‍പര്യം സംരക്ഷിച്ച് പ്രവര്‍ത്തിക്കുമെന്ന്

  
backup
August 04 2017 | 18:08 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d

ആലപ്പുഴ : പൊലിസ് സ്റ്റേഷനുകളില്‍ എത്തുന്നവരെ മാനസികമായി പീഡിപ്പിക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തുമെന്ന് ജില്ലാ പൊലിസ് മേധാവി എസ് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്റ്റേഷനുകളില്‍ പരാതിയുമായെത്തുന്നവരെ അലോസരപ്പെടുത്തുന്ന തരത്തില്‍ പൊലിസുക്കാര്‍ പെരുമാറുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പ്രത്യേക നിര്‍ദേശം തന്നെ നല്‍കിയിട്ടുണ്ടെന്നും പൊലിസ് ചീഫ് പറഞ്ഞു.
നിയമത്തിന് വിധേയമായി കഴിയുന്ന ആര്‍ക്കും ഏതുസമയവും പൊലിസ് സ്റ്റേഷനിലേക്ക് കടന്നുവരാം. പൊലിസിന്റെ സഹായം ഇവര്‍ക്കു ലഭിക്കുമെന്ന് ഉറപ്പ് വരുത്തും. രാത്രിയെന്നോ പകലെന്നോ നോക്കാതെ ഏതുസമയത്തും പൊലീസിന്റെ സഹായം ആവശ്യപ്പെടാം. ഇതിനായി പൊലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സെല്ലുകള്‍ കാര്യക്ഷമമാക്കും.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന ഏതുതരം പീഡനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും.
പരമാവധി ശിക്ഷ ലഭിക്കുന്നതരത്തില്‍ പ്രതികള്‍ക്കുമേല്‍ വകുപ്പുകള്‍ ചുമത്തും. പൊലിസും മാധ്യമ പ്രര്‍ത്തകരും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തും. പൊലിസും മാധ്യമ പ്രവര്‍ത്തകരും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മാധ്യമങ്ങളുടെ സഹായം പൊലീസിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് പ്രചോദനമാകും.
ഇതിനായി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കും. നല്‍കാവുന്ന വിവരങ്ങള്‍ മുഴുവനും നല്‍കും. തിരിച്ചും വിവരങ്ങള്‍ നല്‍കാവുന്നതാണ്. ടെന്‍ഷന്‍ ഫ്രീ പൊലിസ് സ്റ്റേഷനുകള്‍ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന വ്യാപകമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ റെയ്ഡുകളും വ്യാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും നടപടി സ്വീകരിക്കും.
സദാചാര പൊലിസ് പ്രവര്‍ത്തനം അനുവദിക്കില്ല. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. കെട്ടികിടക്കുന്ന പരാതികള്‍ കേസ് ആക്കി കോടതിയില്‍ എത്തിക്കും.
ക്രിമിനല്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തും. ഗുണ്ടകളെ ഒതുക്കാന്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും. ദേശീയ പാതകളില്‍ യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ഒരുക്കും. അതേസമയം പൊലിസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കും. പൊലിസുക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ചശേഷം പരമാവധി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും പൊലിസ് ചീഫ് പറഞ്ഞു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago