തടി ഉല്‍പാദനം: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ തടി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായം നല്‍കുന്നു.
തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്‌വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
50 മുതല്‍ 200 തൈകള്‍ വരെ നട്ടുവളര്‍ത്തുന്നവര്‍ക്ക് തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 വരെ തൈ ഒന്നിന് 40 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപ) 401 മുതല്‍ 625 വരെ തൈ ഒന്നിന് 30 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16000 രൂപ) ധനസഹായം ലഭിക്കും.
കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും അതത് ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഓഫീസുകളില്‍. വിവരങ്ങള്‍ക്ക് 0471 2360462, 9447979135.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."