ഇംഗ്ലണ്ട് സെമിയില്‍
ഭുവനേശ്വര്‍: ഒളിംപിക് ചാംപ്യന്മാരായ അര്‍ജന്റീനയെ അട്ടിമറിച്ചു ഇംഗ്ലണ്ടും ഫ്രാന്‍സിനെ തകര്‍ത്തു ആസ്‌ത്രേലിയയും ലോകകപ്പ് ഹോക്കി സെമി ഫൈനലില്‍ കടന്നു. കലിംഗയില്‍ ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ നെതര്‍ലന്‍ഡിനെ നേരിടും.
ഒളിംപിക്‌സ് ചാംപ്യന്‍മാരായ അര്‍ജന്റീനയെ 3-2 ന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമി ബര്‍ത്ത് ഉറപ്പിച്ചത്. 17 ാം മിനുട്ടില്‍ പെയ്ല്ലറ്റിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ കണ്ടെത്തി. എന്നാല്‍, തിരിച്ചടിച്ച ഇംഗ്ലണ്ടിന് മുന്നില്‍ നീലപ്പടക്ക് പിടിച്ചുനില്‍ക്കാനായില്ല. 27 ാം മിനുട്ടില്‍ മിഡ്‌ലട്ടണിന്റെ ഗോളിലൂടെ ഇംഗ്ലണ്ട് ഒപ്പമെത്തി.
45 ാം മിനുട്ടില്‍ വീണ്ടും ഗോള്‍ കണ്ടെത്തിയ ഇംഗ്ലണ്ട് ഒരു ഗോളിന്റെ ലീഡ് സ്വന്തമാക്കി. 48 ാം മിനുട്ടില്‍ പെയ്ല്ലറ്റ് തന്റെ രണ്ടാം ഗോള്‍ നേടി അര്‍ജന്റീനയെ ഒപ്പമെത്തിച്ചു. തൊട്ടടുത്ത മിനുട്ടില്‍ തന്നെ തിരിച്ചടിച്ച ഇംഗ്ലണ്ട് മാര്‍ട്ടിലിന്റെ ഗോളിലൂടെ വീണ്ടും മുന്നിലെത്തി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ജയവുമായി ഇംഗ്ലണ്ട് സെമി ഫൈനല്‍ ഉറപ്പിച്ചു.
രണ്ടാം ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ആസ്‌ത്രേലിയ സെമിയില്‍ കടന്നത്. കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ആസ്‌ത്രേലിയ അര്‍ഹിച്ച ജയമാണ് സ്വന്തമാക്കിയത്. കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ഹയ്‌വാര്‍ഡ് ആസ്‌ത്രേലിയയെ മുന്നില്‍ എത്തിച്ചു. 19 ാം മിനുട്ടില്‍ ഗോവേഴ്‌സിന്റെ ഗോളിലൂടെ ആസ്‌ത്രേലിയ രണ്ട് ഗോളിന്റെ ലീഡ് സ്വന്തമായി. 37 ാം മിനുട്ടില്‍ സലവ്‌സ്‌കി ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ത്യ നെതര്‍ലന്‍ഡിനെ നേരിടും. രണ്ടാം മത്സരത്തില്‍ ജര്‍മനി ബെല്‍ജിയവുമായി ഏറ്റുമുട്ടും. ഏറെ കാലത്തിന് ശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ മുത്തമിടാന്‍ മോഹിക്കുന്ന ഇന്ത്യക്ക് മിന്നുന്ന പ്രകടനം പുറത്തെടുക്കണം. ജൂനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ടീം ഗ്രൂപ്പ് ഘട്ടത്തിലെല്ലാം മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. പ്രകടനം ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാം. കൂടുതല്‍ യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരം നല്‍കിയ തന്ത്രം വിജയം കണ്ടതായും നെതര്‍ലന്‍ഡിനെതിരേയും കൂടുതല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തുമെന്നും പരിശീലകന്‍ ഹരേന്ദ്ര സിങ് പറഞ്ഞു. നാല് മത്സരങ്ങളില്‍ നിന്നായി 18 ഗോളുകളാണ് നെതര്‍ലന്‍ഡ് അടിച്ചുകൂട്ടിയിട്ടുള്ളത്. നെതര്‍ലന്‍ഡ് മുന്നേറ്റനിരയെ പിടിച്ചു കെട്ടിയാല്‍ മാത്രമേ ഇന്ത്യക്ക് ഇന്ന് ജയം കണ്ടെത്താനാകൂ. ആദ്യ മത്സരത്തില്‍ മലേഷ്യയെ എതിരില്ലാത്ത ഏഴു ഗോളിനായിരുന്നു നെതര്‍ലന്‍ഡ് പരാജയപ്പെടുത്തിയത്.
പാകിസ്താനയെും കാനഡയേയും അഞ്ചുവീതം ഗോളുകള്‍ക്കും വീഴ്ത്തിയാണ് ക്വാര്‍ട്ടറിലേക്കുള്ള നെതര്‍ലന്‍ഡിന്റെ വരവ്. എന്നാല്‍, 4-1 ന് നെതര്‍ലന്‍ഡ് ജര്‍മനിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."