കേരളാ പ്രവാസി സംഘം അംഗത്വവിതരണത്തിന് തുടക്കമായി
പാലക്കാട്: ജില്ലയില്‍ അരലക്ഷം പേരെ അംഗങ്ങളാക്കാനുള്ള കേരളാപ്രവാസി സംഘത്തിന്റെ ജില്ലയിലെ അംഗത്വ വിതരണ പരിപാടികള്‍ക്കു തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുത്തന്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രവാസി അംഗത്വ വിതരണ പരിപാടിയിലൂടെ ശ്രമിക്കണമെന്നും ജാതിമത ശക്തികളിലൂടെ പ്രവാസികളെ വേര്‍തിരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നും ജില്ലാ നേതൃത്വം അഭിപ്രായപ്പെട്ടു.
ജില്ലാതല അംഗത്വ വിതരണ ഉദ്ഘാടനം കള്ളിക്കാട് സംഘം ജില്ലാ സെക്രട്ടറി വി.കെ ഉമ്മര്‍ മുതിര്‍ന്ന പ്രവാസിയായ സലീമിന് നല്‍കി നിര്‍വഹിച്ചു.
പുതിയ അംഗങ്ങള്‍ക്കും മുതിര്‍ന്ന പ്രവാസികള്‍ക്കുമുള്ള പ്രത്യേക പുരസ്‌കാരം ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സാജിതാ ഫഹീം വിതരണം ചെയ്തു. അലി ഹസ്സന്‍ അധ്യക്ഷതനായി. ഷാഫി ഖുറൈഷി സ്വാഗതവും ആര്‍. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
പുതുശ്ശേരി ഏരിയാ അംഗത്വ വിതരണപരിപാടി കണ്ണാടിയില്‍ എ.കെ മൂസയും, മുണ്ടൂര്‍ ഏരിയാ അംഗത്വ വിതരണ ഉദ്ഘാടനം കോങ്ങാട് പഞ്ചായത്ത് വൈ. പ്രസിഡന്റ് സേതുമാധവനും ആലത്തൂര്‍ ഏരിയാ അംഗത്വ വിതരണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ഗംഗാധരനും വടക്കഞ്ചേരി ഏരിയാ അംഗത്വ വിതരണ ഉദ്ഘാടനം പുതുക്കോട്ടില്‍ എ.കെ. സെയ്തുമുഹമ്മദും കുഴല്‍മന്ദം ഏരിയാ തല വിതരണ ഉദ്ഘാടനം അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററും ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."