'ലഹരിക്കെതിരേ ഒരേ മനസുമായി കരുനാഗപ്പള്ളി'
കൊല്ലം: ലഹരിക്കെതിരേ സമൂഹ മനസാക്ഷി ഉണര്‍ത്താനും വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണത്തിനുമായി കരുനാഗപ്പള്ളിയില്‍'ലഹരിക്കെതിരെ ഒരേ മനസായ് കരുനാഗപ്പള്ളി' വാചകത്തില്‍ ബഹുജനകൂട്ടായ്മ രംഗത്ത്.
സംസ്ഥാനത്തെ മദ്യഉപഭോഗത്തിന്റെ കണക്കുകളില്‍ കുറേ വര്‍ഷങ്ങളായി മുന്‍നിരയില്‍ നിന്നിരുന്ന കരുനാഗപ്പള്ളിയിലാണ് ഇക്കുറി ലഹരിക്കെതിരായ ബഹുജനമുന്നേറ്റം നടത്തുന്നത്.
വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന പുതുതലമുറയെ തങ്ങളുടെ ഭാവി വിപണിയായി ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നതിനെതിരേയാണ് ബഹുജനകൂട്ടായ്മ രൂപീകരിച്ചത്.
വിദ്യാര്‍ഥികളെ മുന്‍നിര്‍ത്തി 'ലഹരിക്കെതിരേ ഒരേ മനസായ് വിദ്യാര്‍ഥികള്‍' എന്ന പേരില്‍,വിദ്യാലയമുറ്റത്ത് രൂപം കൊണ്ട ആശയം ഏവരുടെയും പിന്തുണയോടെ ശക്തിപ്രാപിച്ച് ജനകീയ പ്രസ്ഥാനമായി മാറുകയായിരുന്നു.
കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും യുവാക്കളും രക്ഷാകര്‍ത്താക്കളും അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ഡോ.വി.വി.വേലുക്കുട്ടി അരയന്‍ മെമ്മോറിയല്‍ ഗവ. ഫിഷറീസ് സ്‌കൂള്‍ മുറ്റത്ത് ഒരേ മനസോടെ ഒത്തുചേര്‍ന്നു.
ശക്തമായ പിന്തുണയുമായി എക്‌സൈസ് വകുപ്പും ജനമൈത്രി പൊലീസും പ്രവാസികളും മാധ്യമങ്ങളും കൂടിചേര്‍ന്നു. 11ന് ഉച്ചയ്ക്ക് 'ലഹരിക്കെതിരേ ഒരേ മനസായ് കരുനാഗപ്പള്ളി' എന്ന മുദ്രാവാക്യത്തില്‍ ബഹുജനങ്ങള്‍ അണിനിരക്കുന്ന റാലി കരുനാഗപ്പള്ളിയില്‍ നടക്കും.
പത്രസമ്മേളനത്തില്‍ സംഘാടകസമിതി വൈസ് ചെയര്‍പേഴ്‌സണ്‍മാരായ എം. ശോഭന, ഷേര്‍ളിശ്രീകുമാര്‍,വിജയഭാനു,അനില്‍ വി.നാഗേന്ദ്രന്‍,ആര്‍. രവീന്ദ്രന്‍പിള്ള, ജെ.അസ്സാം, സ്‌നേഹജാന്‍,കുറ്റിവട്ടം അബ്ദുല്‍ജലീല്‍,എച്ച്.നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."