കേന്ദ്ര നീക്കത്തെ പ്രതിരോധിക്കാന്‍ പുതുച്ചേരി കോണ്‍ഗ്രസ്
മാഹി: കോണ്‍ഗ്രസ് സര്‍ക്കാരിനെ ഗവര്‍ണറെ ഉപയോഗിച്ച് ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഗവര്‍ണര്‍ക്കുള്ള ഭരണഘടനാപരമായ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്നാണ് പരാതി. മന്ത്രിസഭയുടെ അധികാരമില്ലാതെ മൂന്ന് ബി.ജെ.പി നേതാക്കളെ ഗവര്‍ണര്‍ ഡോ. കിരണ്‍ ബേദി ഔദ്യോഗിക മുറിയില്‍ സത്യപ്രതിജ്ഞ ചെയ്യിച്ച സംഭവം സ്പീക്കര്‍ വൈദ്യലിഗം അംഗീകരിച്ചില്ല. മൂന്നുപേര്‍ക്കും എം.എല്‍.എമാരുടെ പദവിയും കാറും വസതിയും ശമ്പളവും സ്പീക്കര്‍ അനുവദിച്ചില്ലെങ്കില്‍ മന്ത്രിസഭയുടെ ഭാവിയെപ്പറ്റി പറയാനാകില്ലെന്നാണ് ഭീഷണി. കേന്ദ്ര നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് ഈ ഭീഷണിയെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതിനിടെ നാലു ദിവസമായി ദില്ലിയില്‍ തങ്ങിയ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയും മന്ത്രിമാരും കഴിഞ്ഞ ദിവസം പുതുച്ചേരിയില്‍ തിരിച്ചെത്തി. പുതിയ രാഷ്ടപതി അധികാരം ഏറ്റെടുത്തതോടെ കേന്ദ്രത്തില്‍ പരാതി പറയാന്‍ ആരുമില്ലെന്ന അവസ്ഥയാണുള്ളത്. കര്‍ണാടക, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലെ കേന്ദ്ര ഇടപെടലുകളെ കോണ്‍ഗ്രസ് ആസൂത്രിതമായ നീക്കമായി വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."