തിരൂരങ്ങാടി നഗരസഭാ ജനസമ്പര്‍ക്കം; 120 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു
തിരൂരങ്ങാടി: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭാ ഓഫീസില്‍ ജനസമ്പര്‍ക്കം ഉണര്‍വ് 18, രണ്ടാം ദിന പരിപാടിയില്‍ അറുപതോളം നിര്‍ദേശങ്ങളില്‍ നടപടി സ്വീകരിച്ചു. ഇതോടെ രണ്ടുദിവസത്തിനകം 120 ഓളം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു.
പരിപാടി കെ.ടി റഹീദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹിമാന്‍കുട്ടി അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, വിവി അബു. റസീയ ഉള്ളാട്ട്, സെക്രട്ടറി നാസിം, വി.വി കുഞ്ഞു. എംഎന്‍ ഇമ്പിച്ചു. അയ്യൂബ് തലാപ്പില്‍. എം.എ റഹിം, കെ,ടി ബാബുരാജന്‍, മുഹമ്മദലി ചാത്തമ്പാടന്‍, വത്സല, വഹീദ ചെമ്പ, റംല കടവത്ത്. പി.എന്‍ ബിന്ദു. എം.പി ഹംസ, ജൂലി. സംസാരിച്ചു. മൂന്നാം ദിനമായ ഇന്ന് വ്യാഴം 9,10,24,25,26,27,28 ഡിവിഷനുകളിലേത് ചന്തപ്പടി സ്‌കൂളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."