'ദേശീയപാത: ഇരകളുടെ പുനരധിവാസം നടപ്പിലാക്കാതെ കുടിയൊഴിപ്പിക്കരുത്'
തിരൂരങ്ങാടി: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കിടപ്പാടവും കച്ചവട സ്ഥാപനങ്ങളും മറ്റ് ഉപജീവനമാര്‍ഗങ്ങളും നഷ്ടമാവുന്നവര്‍ക്ക് നഷ്ടപരിഹാരത്തുകക്ക് പുറമെ നിയമാനുസൃതം അര്‍ഹമായ പുനരധിവാസ ആനുകൂല്യങ്ങള്‍ കൂടി നല്‍കാതെ കുടിയൊഴിപ്പിക്കുവാനുള്ള നീക്കം ജനദ്രോഹമാണെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ വെന്നിയൂരില്‍ സംഘടിപ്പിച്ച ദേശീയ പാത ഇരകളുടെ പ്രതിഷേധ കുടുംബ സംഗമം ആവശ്യപ്പെട്ടു. സംഗമം എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു.
2013 ലെ സ്ഥലമേറ്റെടുപ്പ് നിയമ പ്രകാരം വീടുകളും കച്ചവട സ്ഥാപനങ്ങളും നഷ്ടമാവുന്നവര്‍ക്ക് അതാതു പ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തി പകരം വീടുകളും കടകളും നിര്‍മ്മിച്ചു നല്‍കിയതിന് ശേഷം മാത്രമേ നിലവിലുള്ള ആവാസങ്ങളില്‍ നിന്ന് അവരെ കുടിയിറക്കുവാന്‍ പാടുള്ളൂ എന്ന് അബുലൈസ് ആവശ്യപ്പെട്ടു. വി.പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. പി.കെ പ്രദീപ് മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ ഷൗക്കത്തലി രണ്ടത്താണി, എ.കെ.എ റഹിം, അഡ്വ. ഷബീന ചൂരപ്പിലാക്കല്‍, നൗഫല്‍ അരീതോട്, ജയ ഇടിമൂഴിക്കല്‍, എന്‍.കുഞ്ഞാലന്‍ ഹാജി, അഷ്‌റഫ്, പി.പി നൗഷാദ് വെന്നിയൂര്‍, ചെനക്കല്‍ ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."