ജനകീയ ഫണ്ട് ശേഖരണം നടത്തിയിട്ടും രക്ഷയില്ല: കേന്ദ്രാനുമതി ലഭിക്കാതെ അമ്മയും കുഞ്ഞും ആശുപത്രി
തലശ്ശേരി: ഏറെ കൊട്ടിഘോഷിച്ച് ജനകീയ ഫണ്ട് സമാഹരണം നടത്തിയ അമ്മയും കുഞ്ഞും ആശുപത്രിക്ക് സി.ആര്‍.സെഡില്‍ ഉള്‍പ്പെട്ടെന്ന കാരണം പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിക്കുന്നു. ഇതോടെ തലശ്ശേരി ജനറലാശുപത്രിയോടനുബന്ധിച്ച് അമ്മയും കുഞ്ഞും ആശുപത്രി നിര്‍മിക്കാന്‍ വേണ്ടിയുള്ള സ്ഥലമെടുപ്പിന് പിരിച്ച മൂന്നരക്കോടി രൂപ രണ്ടര വര്‍ഷമായി ബാങ്കില്‍ തന്നെ കിടക്കുകയാണ്.
തലശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് 2015 ജനുവരി നാലിനാണ് 2700 സ്‌ക്വാഡുകളെ രംഗത്തിറക്കി അമ്മയും കുഞ്ഞും ആശുപത്രിക്ക് വേണ്ട സ്ഥലമെടുപ്പിനുള്ള ഫണ്ട് കണ്ടെത്തിയത.് 3,40,00000 രൂപയായിരുന്നു ജനകീയ യജ്ഞത്തിലൂടെ ഒറ്റ ദിവസം കൊണ്ട് പിരിച്ചെടുത്തിരുന്നത്. കക്ഷി രാഷ്ട്രീയം മറന്ന് മുഴുവനാളുകളും കൈകോര്‍ത്താണ് ഇത്രയും സംഖ്യ പിരിച്ചത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറായിരുന്നു തലശ്ശേരിയില്‍ അമ്മയും കുഞ്ഞും ആശുപത്രി അനുവദിച്ചത്. ഈ പണം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, അന്നത്തെ സ്ഥലം എം.എല്‍.എ കോടിയേരി ബാലകൃഷ്ണന്‍, നേരത്തെ നഗരസഭാ ചെയര്‍ പേഴ്‌സണായിരുന്ന ആമിനാ മാളിയേക്കല്‍ എന്നിവരുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ ്ഇന്ത്യാ തലശ്ശേരിയില്‍ ശാഖയില്‍ നിക്ഷേപിച്ചിരിക്കുകയാണ്.
തലശ്ശേരി നഗരസഭയിലെ കണ്ടിക്കല്‍ പ്രദേശത്ത് അഞ്ച് വ്യക്തികളില്‍ നിന്നായി മൂന്ന് ഏക്കര്‍ 55 സെന്റ് ഭൂമി ആശുപത്രിക്കായി അധികൃതര്‍ കണ്ടെത്തിയിരുന്നു. സെന്റിന് 50,000 രൂപ വില നിശ്ചയിക്കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സി.ആര്‍.സെഡ്-ഡാറ്റാ ബേങ്ക് എന്നിവിടങ്ങളിലെ അനുമതിയോടെ മാത്രമേ സ്ഥലം വാങ്ങാവൂവെന്ന നിബന്ധനയോടെയാണ് സ്ഥലമേറ്റെടുപ്പിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത.്
തുടര്‍ന്ന് സീനിയര്‍ സയന്റിസ്റ്റ് ഹരിനാരായണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം നേരിട്ട് വന്ന് പരിശോധിക്കുകയും അനുമതി നല്‍കാനാവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച മൂന്നംഗ സമിതിയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത.് തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി കാത്തിരിക്കുകയാണ് അധികൃതര്‍. കേന്ദ്രം കനിഞ്ഞാല്‍ മാത്രമേ അമ്മയും കുഞ്ഞും ആശുപത്രി ലക്ഷ്യത്തിലെത്തുകയുള്ളൂ.
ഇതിനിടെ കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിന് സമീപവും സ്ഥലം കണ്ടെത്താനുള്ള നീക്കം നടത്തുകയാണ്. പുന്നോല്‍ പെട്ടിപ്പാലത്തായിരുന്നു ആശുപത്രിക്കായി ആദ്യം സ്ഥലം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇത് വിവാദമായതോടെ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു.പിന്നീടാണ് കണ്ടിക്കലില്‍ ഭൂമി വാങ്ങാന്‍ തീരുമാനിച്ചത.് ജനകീയ ഫണ്ട് സമാഹരണത്തിന് പുറമെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ അമ്മയും കുഞ്ഞും ആശുപത്രിക്ക് സഹായം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."