കൊടുവള്ളി മേല്‍പ്പാലത്തിന് സര്‍വേ ആരംഭിച്ചു
തലശ്ശേരി: ദേശീയപാതക്ക് സമീപം
അഞ്ചരക്കണ്ടി റോഡില്‍ കൊടുവള്ളി റെയില്‍വേ മേല്‍പാലത്തിന്
സര്‍വേ ആരംഭിച്ചു. പതിറ്റാണ്ടുകളായുള്ള ഈ പ്രദേശത്തുകാരുടെ സ്വപ്‌നമാണ് ഇതോടെ സഫലമാകാന്‍ പോകുന്നത്. പ്രാഥമിക നടപടിയെന്ന നിലയില്‍ നിര്‍ദിഷ്ട പാലത്തിന്റെ രൂപരേഖ തയാറാക്കിയ ശേഷമാണ് അധികൃതര്‍ കഴിഞ്ഞ ദിവസം കൊടുവള്ളിയിലെത്തി സര്‍വേ നടപടികളും ആംരഭിച്ചത്. അഞ്ചരക്കണ്ടി റോഡിലെ ഇല്ലിക്കുന്ന് വളവില്‍ നിന്നാരംഭിച്ച് ദേശീയപാതയില്‍ കൊടുവള്ളിയിലെ കാര്‍ ഷോറൂമിന്റെ കെട്ടിടത്തിനടുത്ത് എത്തി നില്‍ക്കുന്ന രീതിയിലാണ് പാലത്തിന്റെ രൂപരേഖ തയാറാക്കിയിട്ടുള്ളത്. ഇവിടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കഴിഞ്ഞു. മേല്‍പാലം വഴിയിലുള്ള ആറോളം വീടുകള്‍ പൊളിച്ചു മാറ്റേണ്ടി വരും. കൊടുവള്ളി റെയില്‍വേ ഗേറ്റ് അടയുമ്പോള്‍ പിണറായി, മമ്പറം, അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള ബസുകളും മറ്റ് വാഹനങ്ങളും നിര്‍ത്തിയിടുന്നത് ദേശിയ പാതയോരത്താണ്. ഇതു കാരണം കൊടുവള്ളിയില്‍ മിക്ക സമയത്തും ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഈ ദുരിതത്തിന് ശാശ്വത പരിഹാരമായാണ് മേല്‍പാലം ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്ക് പോകുന്ന പ്രധാന വഴിയുമാണിത്. റോഡ്‌സ് ബ്രിഡ്ജസ് കോര്‍പറേഷനാണ് മേല്‍പ്പാല നിര്‍മാണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."