കെ.എസ്.ആര്.ടി.സി ഡ്രൈവറെ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: ഡ്യൂട്ടിയിലുള്ള കെ.എസ്.ആര്.ടി.സി ഡ്രൈവറെ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. പുളിമ്പറമ്പിലെ ഷാമില്‍ (25) നെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ. ദിനേശന് ചൊവ്വാഴ്ച്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്. നവംബര്‍ 26 ന് രാത്രി 8.30ന് തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം.
കണ്ണൂര്‍-പെരുമ്പടവ് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ എം.വി ദിനേശനാണ് മര്‍ദനമേറ്റത്. പട്ടുവത്തുനിന്ന് തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ പുളിമ്പറമ്പ് വനം വകുപ്പ് ഓഫിസിന് സമീപത്തുവച്ച് ബസിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മാറ്റിയിടാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഷാമില്‍ ദിനേശനെ ചീത്ത വിളിക്കുകയും മറ്റ് മൂന്നു പേരോടൊപ്പം ഓട്ടോറിക്ഷയില്‍ പിന്തുടര്ന്നെത്തി ബസ് സ്റ്റാന്‍ഡില്‍ വച്ച് മര്‍ദിക്കുകയുമായിരുന്നു. ദിനേശനെ മര്‍ദിച്ച ശേഷം ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട ഷാമിലിനെ കണ്ടെത്താന്‍ പൊലിസ് ഊര്‍ജിത അന്വേഷണം നടത്തി വരികയായിരുന്നു. നഗരത്തിലെ സി.സി ടി.വി കാമറ ദൃശ്യത്തിലൂടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ ഷാമിലിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."