HOME
DETAILS

നിഷാദ് തിരോധാനം: സലീമിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

  
backup
December 13 2018 | 06:12 AM

%e0%b4%a8%e0%b4%bf%e0%b4%b7%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%b2%e0%b5%80%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d

കൂത്തുപറമ്പ്: സ്വകാര്യ ബസ് ഡ്രൈവര്‍ കായലോട് പറമ്പായിയിലെ നിഷാദിന്റെ തിരോധാന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.എ സലീമിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പത്ത് ദിനങ്ങളിലായി തുടരുന്ന തെളിവെടുപ്പ് നടപടികളില്‍ കേസിന് അനുകൂലമായ യാതൊരു തെളിവും കണ്ടെത്താനായില്ല. സലീമിനെ ഈ കേസില്‍ ചോദ്യം ചെയ്ത് തെളിവെടുക്കാന്‍ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിനാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് സി.ഐ സനല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിന് വിട്ടുകൊടുത്തത്.
ബംഗളൂരു പൊലിസിന് മുന്‍പാകെ നിഷാദ് തിരോധാന കേസ് സംബന്ധിച്ച് സലീം നല്‍കിയ കുറ്റസമ്മത മൊഴി പ്രകാരമായിരുന്നു സലീമിനെ നിഷാദ് തിരോധാന കേസില്‍ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ബംഗളൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായ സമയത്താണ് ക്വട്ടേഷന്‍ ഏറ്റെടുത്ത് നിഷാദിനെ കൊലപ്പെടുത്തിയതെന്ന് സലീം വെളിപ്പെടുത്തിയത്. കൊലപാതക കുറ്റം ചുമത്തിയ കേസായതിനാല്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്ന നിഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍, കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ തുടങ്ങിയ തെളിവുകള്‍ ശേഖരിക്കലായിരുന്ന് സലീമിനെ കസ്റ്റഡിയില്‍ വാങ്ങിയതിലൂടെ പൊലിസ് ലക്ഷ്യമിട്ടത്. എന്നാല്‍ മൂന്ന് ദിവസം സലീമിന്റെ സാന്നിധ്യത്തില്‍ പറമ്പായിയില്‍ ജെ.സി.ബി.യുടെ സഹായത്തോടെ മണ്ണുനീക്കി പരിശോധന നടത്തിയെങ്കിലും യാതൊരു തെളിവും പൊലിസിന് ലഭിച്ചില്ല.
പ്രതിയുടെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തിയിട്ടും തെളിവുകള്‍ കണ്ടെത്താനാകാത്തത് അന്വേഷണം പ്രഹസനമാകുകയാണെന്ന തോന്നലും ആശങ്കയും പ്രദേശവാസികളില്‍ ഉണ്ടായിട്ടുണ്ട്. കേസില്‍ പുരോഗതി ഇല്ലാത്ത പക്ഷം അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സമഗ്ര അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാനാണ് കര്‍മസമിതി ആലോചിക്കുന്നത്. അതേസമയം കേസില്‍ സലീമിന്റെ കസ്റ്റഡി കാലാവധി നീട്ടി കിട്ടാനും ക്രൈംബ്രാഞ്ച് ഇന്നു അപേക്ഷ നല്‍കിയേക്കുമെന്നും സൂചനയുണ്ട്. 2012 ഒക്ടോബര്‍ 21 മുതലായിരുന്നു സ്വകാര്യ ബസ് ഡ്രൈവറായ പറമ്പായിയിലെ പി. നിഷാദിനെ കാണാതായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  27 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  37 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago