ഭൂരിപക്ഷത്തിന്റെ ക്ഷമ നശിച്ചാല്‍ 'ഗോധ്ര' വീണ്ടും ഉണ്ടാകും: വിവാദ പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി
ബംഗളുരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളുരുവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി. ഭൂരിപക്ഷ സമുദായത്തിന്റെ ക്ഷമ നശിച്ചാല്‍ ഗോധ്ര കലാപം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന് കര്‍ണാടക ടൂറിസം മന്ത്രി സി.ടി. രവി പറഞ്ഞു. ഗോധ്രയില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍മപ്പെടുത്തിയ അദ്ദേഹം ഭൂരിപക്ഷത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് യു.ടി ഖാദറിന് മുന്നറിയിപ്പ് നല്കി.
'ഈ മനോഭാവമാണ് ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചത്. ഇവിടത്തെ ഭൂരിപക്ഷ സമൂഹം ക്ഷമയുള്ളവരാണ്. എന്നാല്‍ നിങ്ങള്‍ എല്ലായിടത്തും തീ പടര്‍ത്താന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ ക്ഷമ നശിച്ചാല്‍ എന്തുസംഭവിക്കുമെന്ന് ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലത്.'' മന്ത്രി പറഞ്ഞു.
'ഭൂരിപക്ഷം പ്രതികരിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ഖാദറിന് അറിയാമെന്ന് കരുതുന്നു. ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച ശേഷമുണ്ടായ കലാപത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഖാദര്‍ കണ്ടതാണ്.'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."