ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാക്കിസ്താന് ജയത്തിനരികെ
കറാച്ചി: ബാറ്റുമായി ക്രീസിലെത്തിയവരെല്ലാം തകര്‍ത്തടിച്ചതോടെ ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ വിജയ പ്രതീക്ഷയിലാണ് റണ്‍മല പടുത്തുയര്‍ത്തിയ പാകിസ്താന്. ഒന്നാം ഇന്നിങ്സില്‍ 80റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അലി പോലും തന്റെ ടീമിന് ഇത്തരമൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
യുവതാരം ആബിദ് അലി തുടങ്ങിവെച്ച വെടിക്കെട്ട,് ബാറ്റേന്തിയവരെല്ലാം ഏറ്റു പിടിച്ചപ്പോള്‍ മൂന്ന് വിക്കറ്റിന് 555 എന്ന കൂറ്റന്‍ സ്കോറിലാണ് ആഥിതേയര്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. മറുവശത്ത് രണ്ടാം ഇന്നിങ്സിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിങ്സിലെ നേരിയ മേല്‍ക്കോയ്മ പോലും നിലനിര്‍ത്താനായില്ല. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് ഏന്ന നിലയില്‍ പരുങ്ങലിലാണ് സന്ദര്‍ശകര്‍.
102(175)റണ്‍സെടുത്ത് പുറത്താകാതെ ക്രീസിലുള്ള ഒഷാദ ഫെര്‍ണാണ്ടോയുടെ ചെറുത്തുനില്പാണ് കളി അഞ്ചാം ദിനത്തിലേക്ക് നീട്ടിയത്. 76 പന്തില്‍ 65റണ്‍സെടുത്ത് പുറത്തായ നിറോഷന്‍ ഡിക്വെല്ല മാത്രമാണ് ലങ്കന്‍ നിരയില്‍ ഫെര്‍ണാണ്ടോയ്ക്ക് കാര്യമായ പിന്തുണ നല്‍കിയത്. മൂന്നു വിക്കറ്റുകള്‍ നേടി നസീം അബ്ബാസ് ഷായാണ് ലങ്കയുടെ തകര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത്. മുഹമ്മദ് അബ്ബാസ്, ഷഹീന് അഫ്രീദി, യാസിര്‍ ഷാ, ഹാരിസ് സുഹൈല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തേ രണ്ടാം ഇന്നിങ്സിനിറങ്ങിയ പാകിസ്താന് വേണ്ടി നാലു താരങ്ങളാണ് സെഞ്ച്വറി കുറിച്ചത്. ആദ്യ ടെസ്റ്റിലെ ഫോം തുടര്‍ന്ന ആബിദ് അലി രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി ആവര്‍ത്തിച്ചു. ഷാന്‍ മഷ്ഹൂദ്135(198), അസ്ഹര്‍ അലി 118(157), ബാബര്‍ ആസാം 100(131) എന്നിവരാണ് മറ്റു സെഞ്ച്വറി വീരന്മാര്.ഒന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പര സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് പാകിസ്താന് കൈവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."