HOME
DETAILS
MAL
മെഹുല്‍ ചോക്സിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടിസ്
backup
December 13 2018 | 10:12 AM
ന്യൂഡല്‍ഹി: വിവാദ വ്യവസായി മെഹുല്‍ ചോക്സിയ്ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസ്. സി.ബി.ഐയുടെ അഭ്യര്‍ഥന പ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ആന്റ്വിഗയില്‍ മെഹുല്‍ ചോക്സി പൗരത്വമെടുത്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസും പുറത്തുവന്നിരിക്കുന്നത്.
രാജ്യത്ത് നടന്ന ബാങ്ക് തട്ടിപ്പുകളില്‍ ഒന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്നത്. തട്ടിപ്പുകേസിലെ പ്രധാനപ്രതികളിലൊരാളായ നീരവ് മോദിയുടെ ബന്ധുവാണ് മെഹുല്‍ ചോക്സി. ഇരുവരും രാജ്യം വിട്ടിരിക്കുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,500 കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."