കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരുക്ക്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേഡ് മറികടന്നു തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഭവത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു.
മന്ത്രി കെ.ടി ജലീലിനെ പുറത്താക്കുക, സര്‍വകലാശാല വി.സി നിയമനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുക, കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെ.എസ്.യു മാര്‍ച്ച്. ഉച്ചയ്ക്ക് 12.30ഓടെ പാളയം ആശാന്‍ സ്‌ക്വയറില്‍നിന്നാരംഭിച്ച മാര്‍ച്ച് ശങ്കര്‍ സ്മാരകത്തിനു സമീപം പൊലിസ് തടഞ്ഞു. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരിനെതിരേ സമാധാനപരമായി സമരം നടത്തുന്ന കെ.എസ്.യു പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്ന പിണറായിയുടെ പൊലിസിനു പൊതുനിരത്തില്‍ ജോലി ചെയ്യാന്‍ എസ്.എഫ്.ഐക്കാരുടെ അനുവാദം വാങ്ങേണ്ട അവസ്ഥയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉദ്ഘാടനശേഷം ഉമ്മന്‍ചാണ്ടി മടങ്ങിയതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനും തള്ളിക്കയറാനും ശ്രമിച്ചു. കൊടികെട്ടാന്‍ ഉപയോഗിച്ച വടിയും പൊലിസിനുനേര്‍ക്കു വലിച്ചെറിഞ്ഞു. ഇതോടെയാണ് പൊലിസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചത്. സ്ഥിതിഗതികള്‍ ശാന്തമാക്കാനായി കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതിനുപിന്നാലെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇവരെ പൊലിസ് അറസ്റ്റുചെയ്തു നീക്കിയതോടെയാണു സംഘര്‍ഷം അവസാനിച്ചത്.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, നേതാക്കളായ വി.പി അബ്ദുല്‍ റഷീദ്, സുബിന്‍മാത്യു, പി. റംഷാദ്, രാഹുല്‍കൃഷ്ണ, സവിജാ പത്മന്‍, ആദര്‍ശ് ഭാര്‍ഗവന്‍, അസ്‌ലം, ജോയി, സെയ്താലി എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."