ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ പി.ആര്‍.ഒ ആകരുതെന്ന് വി.എം സുധീരന്‍
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ക്കെതിരേ വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍.
മോദി-അമിത് ഷാമാരുടെ ഭ്രാന്തന്‍ നടപടി എന്ന് വിശേഷിപ്പിക്കാവുന്ന പൗരത്വ നിയമ ഭേദഗതിയെ വെള്ളപൂശാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ പി.ആര്‍.ഒയെ പോലെ ഗവര്‍ണര്‍ പെരുമാറരുതെന്നും വി.എം സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തെ വര്‍ഗീയ ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനും ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കാനും ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നത സ്ഥാനീയര്‍ അനുയോജ്യമായ രീതിയില്‍ ഇടപെടേണ്ട സന്ദര്‍ഭമാണിത്.
പൗരത്വ നിയമഭേദഗതി ഉള്‍പ്പെടെയുള്ള തെറ്റായ നടപടികളെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുന്ന നടപടികളില്‍നിന്ന് ഗവര്‍ണര്‍ പിന്തിരിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."