അടിയന്തര ഘട്ടങ്ങള്‍ക്കായി ഒറ്റനമ്പര്‍ വരുന്നു
തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളില്‍ സഹായത്തിനായി വിളിക്കാന്‍ ഒറ്റനമ്പര്‍ നിലവില്‍ വരുന്നു. പൊലിസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് തുടങ്ങിയവയുടെ സേവനങ്ങള്‍ക്കായി ഇനി 112 ലേക്കാണ് വിളിക്കേണ്ടത്. രാജ്യത്താകമാനം ഒറ്റ നമ്പര്‍ എന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്. സംസ്ഥാനത്ത് ഈ മാസം 31 മുതല്‍ ട്രയല്‍ റണ്‍ നടക്കും.
ഒറ്റ നമ്പര്‍ വരുന്നതോടെ നിലവില്‍ ഉപയോഗിക്കുന്ന 100,101,108 നമ്പറുകള്‍ ഇല്ലാതാകും. ഫോണ്‍ കോള്‍, എസ്.എം.എസ്, ഇമെയില്‍ എന്നിവയിലൂടെ 112ലേക്ക് സഹായം തേടാന്‍ കഴിയും. ഒറ്റ നമ്പര്‍ വരുന്നതോടെ എല്ലാ ജില്ലകളിലുമായി 19 കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കും. സഹായം ആവശ്യപ്പെട്ട് വിളിക്കുന്ന വ്യക്തിയുടെ ലൊക്കേഷന്‍ കൂടി അറിയാന്‍ കഴിയുന്ന വിധത്തിലാണ് കണ്ട്രോള് റൂമിന്റെ ക്രമീകരണങ്ങള്‍. ട്രയല്‍ റണ്‍ അഞ്ച് ജില്ലകളിലായാണ് നടത്തുക. സംസ്ഥാനത്ത് കേരള പൊലിസാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."