HOME
DETAILS
MAL
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി
backup
August 05 2017 | 13:08 PM
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എന്‍.ഡി.എ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടു. 13ാമത് ഉപരാഷ്ട്രപതിയായാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
771 വോട്ടുകളില്‍ 516 വോട്ട് നേടിയാണ് വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകള്‍ നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. 11 വോട്ടുകള്‍ അസാധുവായി.
പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ 10നാണ് ആരംഭിച്ചത്. 785 എം.പിമാരില്‍ 771 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 14 പേര് വോട്ട് രേഖപ്പെടുത്തിയില്ല.
മുസ്ലിം ലീഗ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല. വിമാനം വൈകിയതിനെ തുടര്‍ന്നാണ് ഇവര്‍ പാര്ലെന്റിലെത്താന് വൈകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."