അടിയന്തരാവസ്ഥയേക്കാള്‍ ഭീകരം: എം. മുകുന്ദന്‍
ചെറുവത്തൂര്‍ (കാസര്‍കോട്): അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയെന്ന് പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദന്‍. പ്രതിഷേധ ശബ്ദം മുഴക്കുന്നവരുടെ പിറകെ നിശബ്ദമായി പിന്തുടരുന്ന ചിലരുണ്ടെന്ന തോന്നലാണിപ്പോള്‍. ചെറുവത്തൂര്‍ അച്ചാംതുരുത്തിയില്‍ കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച എഴുത്തുകൂട്ടം ദ്വിദിന സാഹിത്യ ശില്‍പശാലയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.
ഭൂതകാലത്ത് സമരപോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത പലതും തച്ചുടക്കപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇന്നത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ എഴുത്തിനെയും എഴുത്തുകാരെയും ഭയപ്പെടുകയാണ്. ഹിറ്റ്‌ലറുടെ നിഴല്‍ നമ്മുടെ രാജ്യത്ത് വ്യാപിച്ചു കഴിഞ്ഞു. ഗ്രന്ഥശാലകള്‍ തീയിട്ടും എഴുത്തുകാരെ കൊന്നും ജയിലിലടച്ചുമാണ് ഹിറ്റ്‌ലര്‍ സാംസ്‌കാരിക രംഗത്ത് ഇടപെട്ടത്. സ്റ്റാലിനെ ക്രൂരതയുടെ രൂപമായി അവതരിപ്പിക്കുന്ന ചിലര്‍ കേരളത്തില്‍ വരെയുണ്ട്. എന്നാല്‍ റഷ്യയുടെ സാംസ്‌കാരിക പൈതൃകത്തെ ലോകമെങ്ങുമെത്തിക്കാന്‍ യത്‌നിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.മതേതരത്വവും നീതിബോധവും സംരക്ഷിക്കാനും എഴുത്തിലൂടെ പ്രതിരോധം സൃഷ്ടിക്കാനും വെല്ലുവിളി ഏറ്റെടുക്കാനും കഴിയേണ്ടതുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."