കാലിക്കറ്റ് യൂനിവേഴ്‌സിറ്റി
ബി.എഡ് ഒഴിവ്
ബി.എഡ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിന് ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഓഗസ്റ്റ് 25 വരെ ഫീസടയ്ക്കാം. അപേക്ഷ ഓഗസ്റ്റ് 26 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
പ്രവേശന പരീക്ഷ
പി.ജി പ്രവേശനത്തിന് അപേക്ഷിച്ച് ബിരുദതലത്തില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്ക് പ്രവേശന പരീക്ഷ ഓഗസ്റ്റ് ഏഴിന് സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം രാവിലെ പത്തിന് എത്തണം.
എം.എസ്.ഡബ്ല്യൂ
എം.എസ്.ഡബ്ല്യൂ പ്രവേശന പരീക്ഷാ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ (ംംം.രൗീിഹശില.മര.ശി). അലോട്ട്‌മെന്റ് ഓഗസ്റ്റ് എട്ടിന് രാവിലെ പത്തിന് ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. ഫോണ്‍: 04936 226258.
പരീക്ഷകളില്‍ മാറ്റം
ഓഗസ്റ്റ് എട്ട് മുതല്‍ 14 വരെ നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ടണ്ട് സെമസ്റ്റര്‍-പ്രീവിയസ് എം.എ പരീക്ഷകളും, അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.എ, എം.എസ്‌സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യൂ, എം.ടി.ടി.എം, എം.ബി.ഇ (സി.യു.സി.എസ്.എസ്) പരീക്ഷകളും മാറ്റി. മറ്റ് തീയതികളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
ഓഗസ്റ്റ് 11, 14 തീയതികളില്‍ നടത്താനിരുന്ന കോളജ്- പ്രൈവറ്റ് രജിസ്‌ട്രേഷന്‍-വിദൂരവിദ്യാഭ്യാസം രണ്ടണ്ടാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.എച്ച്.എ, ബി.കോം ഓണേഴ്‌സ്, ബി.ടി.എച്ച്.എം, ബി.കോം പ്രൊഫഷണല്‍ റെഗുലര്‍-സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം 21, 22 തീയതികളിലേക്ക് മാറ്റി. സമയം ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ.
ഓഗസ്റ്റ് ഒമ്പത്, 10 തീയതികളില്‍ നടത്താനിരുന്ന ബി.എഡ് രണ്ടണ്ടാം സെമസ്റ്റര്‍ റെഗുലര്‍-സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം 16, 17 തീയതികളിലേക്ക് മാറ്റി. സമയം രാവിലെ 9.30 മുതല്‍ 12.30 വരെ.
പരീക്ഷാഫലം
രണ്ടണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി, ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റെഗുലര്‍-സപ്ലിമെന്ററി-ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി പിന്നീട് അറിയിക്കും.
ആറാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി (ഓണേഴ്‌സ്) നവംബര്‍ 2016, എല്‍.എല്‍.ബി (പഞ്ചവത്സരം) ഒക്‌ടോബര്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."