HOME
DETAILS
MAL
തിരുവനന്തപുരത്തു 'ലോക കേരള സഭ' സംഘടിപ്പിക്കും; നോര്‍ക്ക
backup
August 05 2017 | 18:08 PM
റിയാദ്: വിദേശ രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് 'ലോക കേരള സഭ' സംഘടിപ്പിക്കുമെന്ന് നോര്‍ക്ക സി.ഇ.ഒ കെ.എന്‍ രാഘവന് റിയാദില്‍ പറഞ്ഞു.
സഊദി ആരോഗ്യ മന്ത്രാലയവുമായി ആരോഗ്യ മേഖലയിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാര്‍ ഒപ്പുവച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചേരുന്ന 'ലോക കേരള സഭ'യുടെ പ്രവാസി സംഘടനകളുടെ രജിസ്ട്രേഷന് ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നോര്‍ക്ക ജനറല്‍ മാനേജര്‍ ബി ഗോപകുമാരന്‍ നായര്‍, സഊദി ജനറല്‍ കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട്, ലുലു ഗ്രൂപ്പ് റീജ്യനല്‍ ഡയറക്ടര്‍ ഷഹീം മുഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."