HOME
DETAILS

സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ ഭൂമി വില്‍പനയില്‍ വന്‍ ഇടിവ്

  
backup
August 09 2016 | 18:08 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7

കോഴിക്കോട്: സംസ്ഥാനത്ത് ഭൂമി വില്‍പനയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. മൂന്നു വര്‍ഷത്തിനിടെ ഭൂമിവില്‍പനയില്‍ 30 ശതമാനം കുറവ് വന്നെന്ന് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 മുതല്‍ ഭൂമിവില്‍പന തുടര്‍ച്ചയായി കുറയുന്നുവെന്നാണ് കണക്ക്. മൂന്നു വര്‍ഷത്തിനിടയില്‍ ഭൂമി വില്‍പനയില്‍ രണ്ടേകാല്‍ ലക്ഷത്തോളം കുറവു വന്നു. 2011-12 കാലയളവില്‍ 7,47,913 ഭൂമി വില്‍പനകളാണ് നടന്നത്. എന്നാല്‍ 2014-15ല്‍ 5,24,700 ആയി കുറഞ്ഞു.

ഈ വര്‍ഷത്തില്‍ വീണ്ടും കുറവ് വന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കോഴിക്കോട് ജില്ലയാണ് ഭൂമി വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. 14198 ഏക്കര്‍ ഭൂമിയാണ് കഴിഞ്ഞവര്‍ഷം കോഴിക്കോട്ട് വില്‍പ്പന നടത്തിയത്. തിരുവനന്തപുരത്ത് 10,313 ഏക്കറും മലപ്പുറത്ത് 9983 ഏക്കറും കാസര്‍കോട് 9123 ഏക്കറും കൈമാറ്റം ചെയ്തു. മലയോരമേഖലകളിലാണ് വില്‍പ്പനയില്‍ ഏറ്റവും കുറവ് വന്നിട്ടുള്ളത്.

കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ഭൂമി വില്‍പ്പന നടന്നിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് ഭൂമി രജിസ്‌ട്രേഷന്‍ നടന്നത് വയനാട്ടിലും. ഇടുക്കിയിലും വില്‍പ്പനയില്‍ വലിയ ഇടിവു വന്നു. റബര്‍ വിലയിടിവും പശ്ചിമഘട്ടമേഖലയിലെ പ്രശ്‌നങ്ങളും ഗള്‍ഫ്‌നാടുകളിലെ തൊഴില്‍പ്രതിസന്ധിയുമാണ് സ്ഥലവില്‍പന കുറയാന്‍ മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത്. ഇതിനു പുറമെ കെട്ടിടനിര്‍മാണ വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതും സ്റ്റാമ്പ് ഡ്യൂട്ടി ഇരട്ടിയോളം വര്‍ധിപ്പിച്ചതും വിലക്കയറ്റവും വില്‍പന കുറയാന്‍ കാരണമായി.

റബറിന്റെയും തേങ്ങയുടെയും വിലയിടിവ് ഭൂമിവില്‍പനയെ കാര്യമായി ബാധിച്ചു.  2013ല്‍ കിലോയ്ക്ക് 248 രൂപയുണ്ടായിരുന്ന റബര്‍വില ഇപ്പോള്‍ 100 രൂപയില്‍ താഴെയായി. അതോടെ തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള കൃഷിഭൂമി വാങ്ങി അതില്‍ നിക്ഷേപം നടത്താന്‍ ആളുകള്‍ തയാറായി. ജീവിതം വഴിമുട്ടി നില്‍ക്കുന്ന കര്‍ഷകര്‍ക്ക് ഭൂമി വാങ്ങാന്‍ നിവൃത്തിയുമില്ല. ഇതിനുപുറമെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും പശ്ചിമഘട്ടമേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും ഭൂമിവില്‍പനയെ ബാധിച്ചു. നിതാഖാത്ത് ഉള്‍പ്പെടെ ഗള്‍ഫിലെ തൊഴില്‍പ്രതിസന്ധിയും ആയിരക്കണക്കിന് പ്രവാസികള്‍ മടങ്ങിവന്നതും ഭൂമിയിലെ നിക്ഷേപം വലിയതോതില്‍ കുറച്ചിട്ടുണ്ട്. നടക്കുന്ന രജിസ്‌ട്രേഷന്‍ തന്നെ അഞ്ചോ പത്തോ സെന്റ് ചെറുകിട വില്‍പനയാണ്. വലിയ വിസ്തൃതിയിലുള്ള സ്ഥലവില്‍പന 60 ശതമാനത്തിലേറെ കുറഞ്ഞു. കെട്ടിടനിര്‍മാണപ്രവൃത്തികളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയത ്ഭൂമിവില്‍പന കുറയാന്‍ കാരണമായി. ഭൂമി കൈമാറ്റത്തിനുള്ള മുദ്രപത്രങ്ങളുടെ വിലയും രജിസ്‌ട്രേഷന്‍ നിരക്കും സര്‍ക്കാര്‍ വര്‍ധിപ്പിച്ചത് ഭൂമി വില്‍പനയെ ഇനിയും വന്‍ തോതില്‍ കുറയ്ക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ മുദ്രവില മൂന്നു ശതമാനവും, വിലയാധാരങ്ങളുടെ മുദ്രവില ആറു ശതമാനത്തില്‍ നിന്ന് എട്ടു ശതമാനവും ആക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഭൂമി രജിസ്‌ട്രേഷന്‍ നിരക്കില്‍ വരുത്തിയ വര്‍ധന പുനപരിശോധിക്കുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. പുതുക്കിയ നിരക്ക് തുടര്‍ന്നാല്‍ സംസ്ഥാനത്തെ ഭൂമി വില്‍പന ഇനിയും കുറയും. ഭൂമി കൈമാറ്റങ്ങള്‍ കുറഞ്ഞതോടെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago