തമിഴ്‌നാട് സ്വദേശിയായ മോഷ്ടാവ് പിടിയില്‍
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി, ചവറ പ്രദേശങ്ങളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലിസ് പിടിയിലായി. തമിഴ്‌നാട് വിരുതനഗര്‍ കാളിയമ്മന്‍ തെരുവ് സ്വദേശി രവി (49) ആണ് കരുനാഗപ്പള്ളി പൊലിസിന്റെ പിടിയിലായത്. ഇയാളോടൊപ്പം മോഷണ പരമ്പരയില്‍ പങ്കെടുത്ത സംഘത്തെക്കുറിച്ച് പൊലിസ് അന്വേഷിച്ചുവരികയാണ് .
കഴിഞ്ഞ ദിവസങ്ങളില്‍ ഉള്‍പ്പെടെ കരുനാഗപ്പള്ളിയിലും ചവറയില്‍ വിവിധ കേന്ദ്രങ്ങളിലും വീടുകള്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ മോഷണപരമ്പര നടത്തുകയുണ്ടായി. കഴിഞ്ഞമാസം കുലശേഖരപുരം, കടത്തൂര്‍ പ്രദേശങ്ങളിലും മോഷണ പരമ്പര അരങ്ങേറിയിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം തന്നെയാണോ ഉള്ളതെന്നകാര്യവും പൊലിസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിന്നീട് പൊലിസ് കസ്റ്റഡിയില്‍ വാങ്ങി പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."