കോണ്‍ഗ്രസ് മുക്തഭാരതം സ്വപ്നം കണ്ടവര്‍ നിരാശപ്പെടേണ്ടി വരും: എം.എം ഹസ്സന്‍
നെടുമങ്ങാട്: ഇന്ത്യയില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പിയും കേരളത്തില്‍ സി.പി.എം ഉം ശ്രമം നടത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നത് പലരെയും നിരാശപ്പെടുത്തുന്നതായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഒരു വര്‍ഗ്ഗീയ ശക്തികള്‍ക്കും കഴിയില്ലയെന്നതാണ് അടുത്തടുത്ത കാലഘട്ടങ്ങളില്‍ നടന്ന ഓരോ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീമാറ്റം ഇന്ത്യയില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ഗാന്ധിയെ ശക്തനായ രാഷട്രീയ നേതാവായിജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞതായും രാഹുല്‍ ഗാന്ധിയെ കളിയാക്കിയ കോണ്‍ഗ്രസ് വിരുദ്ധര്‍ക്ക് വരും കാലത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കേണ്ടി വരുമെന്നും ഹസ്സന്‍ പറഞ്ഞു.
ആനാട് ഫാര്‍ മേഴ്‌സ് ബാങ്ക് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി. പ്രഭാകരന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ഏറ്റവും മികച്ച സഹകാരിക്കുള്ള പി. പ്രഭാകരന്‍ സ്മാരകപുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച സഹകാരിക്കുള്ള പുരസ്‌കാരം കിളിമാനൂര്‍ എന്‍ സുദര്‍ശനന്‍ ഏറ്റ് വാങ്ങി. സഹകരണ മേഖലയിലെ ജനാധിപത്യത്തെ ഇത്രമാത്രം കശാപ്പ് ചെയ്യുന്ന ഭരണകൂടം കേരളത്തില്‍ ഉണ്ടായിട്ടില്ല കേരളത്തിലെ സഹകരണ ജനാധിപത്യത്തിന്റെ ആരാച്ചാരായി പിണറായിയും കടകംപള്ളിസുരേന്ദ്രനും മാറിയതായും എം.എം ഹസ്സന്‍ പറഞ്ഞു.സ്മാരക സമിതി ചെയര്‍മാന്‍ ആനാട് ജയന്‍ അധ്യക്ഷനായി. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അനുസ്മരണ പ്രഭാഷണം നടത്തി. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആര്‍. അജയകുമാര്‍ ഡി.സി മെംബര്‍ കെ. ശ്രീനിവാസന്‍ ജനപത്രി നിധികളായ ആര്‍.ജെ മഞ്ചു കെ.ജെ ബിനു അക്ബര്‍ ഷാ പുത്തന്‍പാലം ഷഹീദ് സിന്ധു ഫാത്തിമ കോണ്‍ഗ്രസ് നേതാക്കളായ എസ്.എന്‍ പുരം ജലാല്‍ ആനാട് ഷഹീദ് ഹുമയൂണ്‍ കബീര്‍ കെ. ശേഖരന്‍ എം.എന്‍ ഗിരിലാല്‍ വെള്ളാഞ്ചിറ വേട്ടമ്പള്ളി സനല്‍ വഞ്ചുവം അമീര്‍ ആദര്‍ശ് ആര്‍. നായര്‍ മുരളീധരന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."