HOME
DETAILS
MAL
കോടതി വരാന്തയില്‍ അഭിഭാഷകന്റെ അക്രമം; പൊലിസുകാരന് പരുക്ക്
backup
December 14 2018 | 05:12 AM
കൊയിലാണ്ടി: കോടതി വരാന്തയില്‍ സിവില്‍ പൊലിസ് ഓഫിസറെ അഭിഭാഷകന് താക്കോല്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. എലത്തൂര്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറായ വടകര കീഴല്‍ സ്വദേശി ഉണിത്തരോത്ത് രജീഷി (36)നാണ് കുത്തേറ്റത്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ബാറിലെ അഭിഭാഷകനായ മഹേഷാണ് പരുക്കേല്‍പ്പിച്ചത്. ഇന്നലെ ഉച്ചക്ക് കോടതി പിരിഞ്ഞ സമയത്ത് വരാന്തയില്‍ നില്ക്കുമ്പോള് കാറിന്റെ താക്കോല്‍ കൊണ്ട് കഴുത്തില്‍ തലങ്ങും വിലങ്ങും കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. അഭിഭാഷകനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന് പൊലിസുകാരനുമായി തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. ഇതാണ് അക്രമത്തിന് കാരണമായതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."