HOME
DETAILS

റിട്ട. ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം: കേസ് ദിശതെറ്റിക്കാന്‍ പയ്യന്നൂര്‍ മാഫിയ

  
backup
August 05 2017 | 19:08 PM

%e0%b4%b1%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%81-5

തളിപ്പറമ്പ്: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന അഭ്യൂഹം പരന്നതില്‍ ദുരൂഹത. അറസ്റ്റിലായ ജാനകിക്ക് ജാമ്യം നല്‍കിയ നടപടിയെ അഡി. പബ്ലിക് പ്രൊസിക്യൂട്ടര്‍ എതിര്‍ക്കാതിരുന്നത് പൊലിസില്‍ അമ്പരപ്പുണ്ടാക്കിയതിനു പിന്നാലെയാണ് സുഗമമായും ശരിയായ ദിശയിലും പോകുന്ന കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതെന്ന വാര്‍ത്ത പരന്നത്. ആരും ആവശ്യപ്പെടാതെ കേസ് ക്രൈംബ്രാഞ്ചിന് വിടേണ്ട സാഹചര്യം നിലവിലില്ലയെന്നതും ശ്രദ്ദേയമാണ്. പയ്യന്നൂര്‍ മാഫിയ കേസിന്റെ ഗതിമാറ്റാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിയതായുള്ള സൂചനയാണ് ഇതില്‍ നിന്നു ലഭിക്കുന്നത്.
അടുത്തകാലത്തായി പയ്യന്നൂര്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസുകളില്‍ അന്വേഷണം മരവിച്ചമട്ടാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തളിപ്പറമ്പ് ഡിവൈ.എസ്.പിയെയും പയ്യന്നൂര്‍ സി.ഐഎയും സ്ഥലംമാറ്റാനുള്ള ഗൂഢശ്രമങ്ങള്‍ നടന്നുവരുന്നതായും പകരം ശൈലജയുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരെ കൊണ്ടുവരാനും ശ്രമങ്ങളുള്ളതായും റിപ്പോര്‍ട്ടുണ്ട്. ഇതിനു പിന്നില്‍ ചെറുപുഴയിലെയും പയ്യന്നൂരിലെയും രണ്ടുപേരുടെ നേതൃത്വത്തിലുള്ള മാഫിയാ സംഘമാണെന്ന വിവരം പൊലിസിനു ലഭിച്ചിട്ടുണ്ട്. ഇവര്‍ തന്നെയാണ് തട്ടിപ്പിന്റെ സൂത്രധാരന്‍മാര്‍ എന്നും സൂചനകളുണ്ട്.     
പരിയാരത്തെ സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ പ്രതികള്‍ക്ക് സഹായം നല്‍കിയ വ്യക്തിയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രജിസ്‌ട്രേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇയാളുടെ കോടിക്കണക്കിന് വിലവരുന്ന സ്വത്തിലും അന്വേഷണം നടക്കും. കുഞ്ഞമ്പു ഡോക്ടറുടെ തളിപ്പറമ്പിലെ സ്വത്തുക്കള്‍ കൈവശം വച്ച് വരുമാനമുണ്ടാക്കുന്നവര്‍ക്കെതിരേയും നടപടികള്‍ ഉടനെയുണ്ടാകും. ഇവര്‍ക്ക് പയ്യന്നൂരിലെ മാഫിയയുമായുള്ള ബന്ധവും അന്വേഷണ പരിധിയിലുണ്ട്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ തളിപ്പറമ്പിലും പയ്യന്നൂരിലും ബന്ധപ്പെട്ടു കിടക്കുന്ന കേസില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാകുന്ന ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കുറ്റവാളികളെ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കണമെന്നും മേല്‍കമ്മറ്റി നിര്‍ദേശം ഉള്ളതായാണ് സൂചന. ഇത് ആഭ്യന്തര വകുപ്പും കേസ് ഗൗരവത്തിലെടുത്തതിന്റെ സൂചനയാണ്. 95 ശതമാനം അന്വേഷണം പൂര്‍ത്തിയായ കേസില്‍ അടുത്ത നീക്കം പ്രതികളുടെ അറസ്റ്റാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  24 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  24 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  24 days ago