കൊച്ചിയില്‍ നിന്നുള്ള വെളിച്ചെണ്ണ കയറ്റുമതിക്ക് തുടക്കമായി
മട്ടാഞ്ചേരി: കേരനാടിന് ആവേശം പകര്‍ന്ന് കൊച്ചി തുറമുഖം വഴിയുള്ള ആദ്യത്തെ വെളിച്ചെണ്ണ കയറ്റുമതി കപ്പല്‍ ഇന്ന് മലേഷ്യക്ക് തിരിക്കും. കോഴിക്കോട് ആസ്ഥാനമായുള്ള പാരിസണ്‍ ഫുഡ്സാണ് കയറ്റുമതിക്കാര്‍.
കാലിക്കറ്റ് കാര്‍ഗോ കാരിയേഴ്സാണ് ക്ലിയറിങ്ങാണ് ഏജന്റ്. ആദ്യഘട്ടത്തില്‍ 2000 ടണ്‍ വെളിച്ചെണ്ണയാണ് കയറ്റുമതി ചെയ്യുന്നത്.
ബള്‍ക്ക് ഇനത്തില്‍ കയറ്റുമതി നടത്തുന്ന വെളിച്ചെണ്ണ പ്രത്യേക ടാങ്കര്‍ വഴിയാണ് തുറമുഖത്തെത്തിച്ചത്.
അറ്റ്ലാന്റിക് ബെര്ത്തിയ എന്ന കപ്പല്‍ ഇന്നലെ രാത്രി കൊച്ചി തുറമുഖത്തെ ബി.ടി.പി ബെര്‍ത്തില്‍ നങ്കുരമിട്ടു. രാത്രി വെളിച്ചെണ്ണ കപ്പലിലേയ്ക്ക് കയറ്റുമതി ചെയ്ത് തുടങ്ങി. ബുധനാഴ്ച കപ്പല്‍ കൊച്ചിയില്‍ നിന്ന് മലേഷ്യക്ക് തിരിക്കുമ്പോള്‍ തുറമുഖത്തിനിത് മറ്റൊരു ചരിത്രനേട്ടമാകും.
കൊച്ചി വഴിയുള്ള വെളിച്ചെണ്ണ കയറ്റുമതിയുടെ ട്രയലാണിത്. ഇത് വിജയകരമായാല്‍ കുടുതല്‍ എണ്ണ കയറ്റുമതിക്കാര്‍ മുന്നിട്ടിറങ്ങും.
ഇതിലുടെ കോരോല്പ്പന്നകാര്ഷിക മേഖലയ്ക്ക് ഉണര്‍വേകുകയും ചെയ്യുമെന്ന് തുറമുഖഉദ്യോഗസ്ഥന് പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്റെ ആവശ്യ സഫലീകരണമാണ് കൊച്ചി വഴിയുള്ള വെളിച്ചെണ്ണ കയറ്റുമതിയിലുടെ സംസ്ഥാനം നേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."