വാഹന പരിശോധന: 86,600 രൂപ പിഴ ചുമത്തി
കോഴിക്കോട്: റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പ്രത്യേക വാഹന പരിശോധനയില്‍ 140 ഓളം വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു.
പിഴയിനത്തില്‍ 86,600 രൂപ ഈടാക്കി. മോശമായ മെക്കാനിക്കല്‍ കണ്ടീഷനില്‍ സര്‍വിസ് നടത്തിയ മൂന്നു സ്റ്റേജ് കാരേജ് ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും നടപടി സ്വീകരിച്ചു. വാതില്‍ തുറന്നു വച്ച് സര്‍വിസ് നടത്തുന്ന ഒന്‍പത് ബസുകള്‍ക്കെതിരേ നടപടി സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെയും മൂന്നുപേര്‍ യാത്ര ചെയ്തതുമായ ഏഴു മോട്ടോര്‍ സൈക്കിള്‍, ഇന്‍ഷൂറന്‍സ് ഇല്ലാത്ത 12 വാഹനങ്ങള്‍, അമിതഭാരം കയറ്റി വന്ന ഏഴു വാഹനങ്ങള്‍, എയര്‍ഹോണ്‍, അമിത ലൈറ്റ് ഫിറ്റ് ചെയ്ത 10 വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചു.
കോഴിക്കോട് ആര്.ടി.ഒ എ.കെ ശശികുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പി.പി രാജന്, കെ. ദിലീപ്കുമാര്, എ.എം.വി.ഐമാരായ ശങ്കര്‍, ഷിജു, വിനോദ്കുമാര്‍, പോള്‍ ജേക്കബ്, റിനുരാജ്, വിനോദ് വി.എം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."