മൂന്ന് പേര്‍ക്ക് ദ്രോണാചാര്യ; മലയാളി പരിശീലകന് പി.എ റാഫേലിന് ആജീവനാന്ത പുരസ്കാരം
ന്യൂഡല്‍ഹി: മലയാളി ഹോക്കി പരിശീലകന് പി.എ റാഫേലിന് പരിശീലകര്‍ക്കുള്ള ആജീവനാന്ത പുരസ്കാരത്തിന് ശുപാര്‍ശ. ആജീവനാന്ത പുരസ്കാരത്തിനുള്ള ശുപാര്‍ശ പട്ടികയില്‍ ഇടം പിടിച്ച അഞ്ച് പേരില്‍ ഒരാളാണ് റാഫേല്‍. ബ്രിജ് ഭൂഷണ് മൊഹന്തി (ബോക്സിങ്), ജി.എസ്.വി പ്രസാദ് (ബാഡ്മിന്റണ്‍), റോഷന് ലാല്‍ (ഗുസ്തി), സഞ്ജയ് ചക്രവര്‍ത്തി (ഷൂട്ടിങ്) എന്നിവരാണ് ആജീവനാന്ത പുരസ്കാര പട്ടികയിലെ മറ്റുള്ളവര്‍. പരിശീലകര്‍ക്ക് നല്കുന്ന ദ്രോണാചാര്യ പുരസ്കാരത്തിന് മൂന്ന് പേരെയാണ് ശുപാര്‍ശ ചെയ്തത്.
പാരാലിംപിക് സ്വര്‍ണ ജേതാവ് മാരിയപ്പന് തങ്കവേലുവിന്റെ കോച്ച് സത്യനാരായണ, കബഡി പരിശീലകന് ഹീരാനന്ദ് കട്ടാരിയ എന്നിവരും മരണാനന്തര ബഹുമതിയായി മുന്‍ ദേശീയ പരിശീലകന് രാമകൃഷ്ണ ഗാന്ധിയേയുമാണ് ശുപാര്‍ശ ചെയ്തത്. ധ്യാന്‍ചന്ദ് പുരസ്കാരത്തിന് സയിദ് ഷാഹിദ് ഹക്കിം (ഫുട്ബോള്‍), സമുറായ് ടിറ്റെ (ഹോക്കി), ഭൂപീന്ദര്‍ സിങ് (അത്ലറ്റിക്സ്) എന്നിവരെ ശുപാര്‍ശ ചെയ്തു. ബാഡ്മിന്റണ്‍ പരിശീലകന് പുല്ലേല ഗോപീചന്ദ് അധ്യക്ഷനായ സമിതിയാണ് പുരസ്കാര പട്ടിക സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."