HOME
DETAILS
MAL
രാജേഷ് വധം: രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി
backup
August 05 2017 | 20:08 PM
തിരുവനന്തപുരം: ആര്.എസ്.എസ് നേതാവ് രാജേഷിന്റെ കൊലപാതകക്കേസില്‍ പ്രതികള്‍ക്കെതിരേ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി.
കേസിലെ 12 പ്രതികള്‍ക്കും പുതിയ വകുപ്പ് ബാധകമാണ്. കൊലപാതകം, അന്യായമായി സംഘംചേരല്‍ എന്നിവയായിരുന്നു ആദ്യം പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കാര്യം അന്വേഷണ സംഘത്തിന് ബോധ്യമായത്.
ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച പന്ത്രണ്ടാം പ്രതി വിഷ്ണു മോഹന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."