വെമ്പായം പഞ്ചായത്തില്‍ അവിശ്വാസപ്രമേയം; കോണ്‍ഗ്രസും ബി.ജെ.പിയും എസ്.ഡി.പിഐയും ഒന്നിച്ചു; സി.പി.എം പ്രസിഡന്റ് പുറത്ത്
വെഞ്ഞാറമൂട്: വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ ബി.എസ് ചിത്രലേഖയ്ക്കെതിരേ കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബി.ജെ.പി,എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണയോടെ പാസായി.
പഞ്ചായത്തിലെ 21 അംഗ ഭരണസമിതിയില്‍ സി.പി.എമ്മിന് ഏഴ്, സി.പി.ഐക്ക് മൂന്ന്, കോണ്‍ഗ്രസിന് എട്ട്, ബി.ജെ.പിക്ക് രണ്ട്, എസ്.ഡി.പി.ഐക്ക് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കേവല ഭൂരിപക്ഷമില്ലാതെയായിരുന്നു എല്‍.ഡി.എഫ് ഭരണം നടത്തിയിരുന്നത്.
കോണ്‍ഗ്രസിലെ തോക്കട അനില്‍കുമാറാണ് ബി.എസ് ചിത്രലേഖക്കെതിരേയുള്ള അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ് വര്‍ഗീയകക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് പ്രസിഡന്റിനെ പുറത്താക്കിയതെന്ന് സി.പി.എം ആരോപിച്ചു.
എന്നാല്‍ ഉച്ചയ്ക്കുശേഷം വൈസ്പ്രസിഡന്റ് സി.പി.ഐയിലെ സീനത്ത് ബീവിക്കെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ കണക്കോട് ഭൂവനചന്ദ്രന്‍ അവതരിപ്പിച്ച അവിശ്വാസത്തെ കോണ്‍ഗ്രസ്,ബി.ജെ.പി അംഗങ്ങള്‍ പിന്തുണച്ചെങ്കിലും എസ്.ഡി.പി.ഐ അംഗം എല്‍.ഡി.എഫിനൊപ്പം നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."