HOME
DETAILS
MAL
പൗരത്വ നിയമം; കുവൈറ്റിലെ മലയാളി സംഘടനകളുടെ സംയുക്ത പ്രതിഷേധ സമ്മേളനം വ്യാഴാഴ്ച
backup
December 26 2019 | 06:12 AM
കുവൈത്ത് സിറ്റി : ഇന്ത്യയിലെ പൗരത്വ വിഭജന നിയമത്തിനെതിരെ കുവൈറ്റിലെ മലയാളി സംഘടനകൾ ഒന്നിക്കുന്ന സംയുക്ത പ്രതിഷേധ മഹാ സമ്മേളനം ഡിസംബർ 26 ന് കുവൈത്തിലെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് 7 മണിക്കുന്ന സമ്മേളനത്തില്‍ പ്രമുഖ മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ മുഖ്യാതിഥിയായി പങ്കെടുക്കും.
കുവൈത്തിന്റെ ചരിത്രത്തിൽ ഇടം പിടിക്കാനിരിക്കുന്ന വിപുലമായ ഈ പ്രതിഷേധ സമ്മേളനത്തില്‍ സ്ത്രീ-പുരുഷ ഭേദമന്യെ കുവൈറ്റിലെ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ പ്രവാസികളും പങ്കെടുക്കണമെന്നും പരിപാടി കുവൈത്ത് പ്രവാസി സമൂഹത്തിന്റെ ഒറ്റക്കെട്ടായ ഒരു പ്രതിഷേധ സംഗമമാക്കി മാറ്റണമെന്നും സംഘാടകര്‍ പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് - +965 9928 6063
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."