പട്ടാമ്പി താലൂക്കില്‍ ലീഗല്‍ മെട്രോളജി ഓഫിസ് സ്ഥാപിക്കല്‍ നീളുന്നു
പട്ടാമ്പി: നടപടികളായിട്ടും പട്ടാമ്പി താലൂക്കില്‍ ലീഗല്‍ മെട്രോളജി ഓഫീസ് സ്ഥാപിക്കല്‍ നീളുന്നു. ഒക്ടോബര്‍ അവസാനത്തോടെ ലീഗല്‍ മെട്രോളജി ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നടന്നില്ല. കഴിഞ്ഞ താലൂക്ക് വികസനസമിതിയിലും ഇതുസംബന്ധിച്ച് പരാതിയുയര്‍ന്നിരുന്നു. വല്ലപ്പുഴയില്‍നിന്ന് ഓട്ടോറിക്ഷ മീറ്റര്‍ സീലിങ്ങിന് ഒറ്റപ്പാലത്തേക്ക് പോകേണ്ട ഗതികേടാണെന്നായിരുന്നു പരാതി. നടപടികള്‍ പൂര്‍ത്തിയാക്കി ലീഗല്‍ മെട്രോളജി ഓഫീസ് ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഹമ്മദ് മുഹ്സിന് എം.എല്‍.എ. ഇതിന് മറുപടി നല്‍കുകയും ചെയ്തിരുന്നു. ഓഫീസ് തുറക്കല്‍ വൈകുന്നത് കൂടുതല്‍ ബാധിക്കുന്നത് ഓട്ടോറിക്ഷാ തൊഴിലാളികളെയും വ്യാപാരികളെയുമാണ്. താലൂക്ക് ആരംഭിച്ച് നാല് വര്‍ഷമായിട്ടും ലീഗല്‍ മെട്രോളജി ഓഫീസ് സ്ഥാപിക്കല്‍ വൈകുന്നുവെന്ന പരാതി ഉയരാന്‍ തുടങ്ങി. ഇതേത്തുടര്‍ന്ന് എം.എല്‍.എ.യുടെ ഇടപെടലില്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ പട്ടാമ്പിയില്‍ നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ഇതിനായി ഒറ്റപ്പാലത്ത് എത്തേണ്ട സ്ഥിതിയാണ്. ഓട്ടോറിക്ഷ മീറ്റര്‍ സീലിങ്, വ്യാപാരികളുടെ അളവുതൂക്ക പരിശോധന, പുനഃപരിശോധന, സര്‍ട്ടിഫിക്കറ്റ് നല്കല് എന്നിവ ലീഗല്‍ മെട്രോളജി ഓഫീസുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. പട്ടാമ്പിയില്‍ സ്ഥിരം സംവിധാനമായാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂ. നിലവില്‍ ഒറ്റപ്പാലം, പട്ടാമ്പി താലൂക്കിലുള്ളവര്‍ ഒറ്റപ്പാലം ഓഫീസിനെയാണ് ഇക്കാര്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. പട്ടാമ്പി താലൂക്കിലെ അതിര്‍ത്തിപ്രദേശങ്ങളില്‍നിന്ന് ഇതിനായിഅന്പത് കിലോമീറ്ററോളം സഞ്ചരിക്കേണ്ട സ്ഥിതിയുമുണ്ട്. അതിനാല്‍ തന്നെ ബന്ധപ്പെട്ട വകുപ്പധികൃതര്‍ ഓഫീസ് സ്ഥാപിക്കുന്നതിനായി നടപടികള്‍ എടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."