HOME
DETAILS

ഇന്ദിരയുടെ ജീവചരിത്രം ഫോട്ടോ പ്രദര്‍ശനത്തിലൂടെ

  
backup
August 05, 2017 | 8:13 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b0%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%ab%e0%b5%8b

തിരുവനന്തപുരം: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായുള്ള 'കാലം മായ്ച്ചാലും മായാത്ത ചരിത്ര ചിത്രം' ചിത്രപ്രദര്‍ശനം കെ.പി.സി.സി അങ്കണത്തില്‍. ഇന്ദിരാഗാന്ധിയുടെ ജീവചരിത്രം സമഗ്രമായി പ്രതിപാദിക്കുന്ന ഫോട്ടോ പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 400 ഓളം ചിത്രങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചക്കാരിലേക്കെത്തുന്നത് ഇന്ദിരഗാന്ധിയുടെ പരിപൂര്‍ണ ജീവചരിത്രമാണ്. ആകാശവാണിയിലൂടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഇന്ദിരഗാന്ധിയുടെ ചിത്രവും ഗാന്ധിജിക്കൊപ്പമുള്ള ചിത്രങ്ങളും സ്വാതന്ത്രദിനാഘോഷത്തില്‍ ഇന്ദിരാഗാന്ധി നര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചുപ്പറ്റി.
ഐക്യരാഷ്ട്ര സഭയിലെ പ്രസംഗം, ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം, കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും സഞ്ജയ് ഗാന്ധിയുടേയും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്ന ഇന്ദിരാഗാന്ധി, മദര്‍ തെരേസ, ഫിഡല്‍ കാസ്‌ട്രോ, ഹരോള്‍ഡ് വില്‍സണ്‍, ദലൈലാമ, സുല്‍ഫിക്കര്‍ ഭൂട്ടോ, ബേനസീര്‍ ഭൂട്ടോ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.
ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ബി.എസ് ലക്ഷ്മി രചിക്കുന്ന പുസ്തകത്തിനായി ശേഖരിച്ച ചിത്രങ്ങള്‍ക്കു പുറമേ കേരളത്തിലെ എല്ലാ ജില്ലകളിലേയും പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ള ഇന്ദിരാഗാന്ധിയുടെ അപൂര്‍വ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനം പത്തിന് സമാപിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  4 days ago
No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

മാതാപിതാക്കള്‍ക്കുള്ള ജി.പി.എഫ് നോമിനേഷന്‍ വിവാഹത്തോടെ അസാധു: സുപ്രിംകോടതി

Kerala
  •  4 days ago
No Image

ഫുട്ബോളിൽ അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല: റയൽ ഇതിഹാസം ഗുട്ടി

Football
  •  4 days ago
No Image

കോഴിക്കോട് നെന്‍മണ്ടയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ചികിത്സ തേടി ആശുപത്രിയില്‍- പരാതി നല്‍കി

Kerala
  •  4 days ago
No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍

Kerala
  •  4 days ago
No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍, ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയില്‍

Kerala
  •  4 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

uae
  •  4 days ago