HOME
DETAILS

പടിഞ്ഞാറത്തറ-ചെതലോട്ട് കുന്ന് റോഡ് നന്നാക്കാന്‍ നടപടിയില്ല

  
backup
December 14, 2018 | 9:33 AM

%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%9a%e0%b5%86%e0%b4%a4%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ- ചെതലോട്ട് കുന്ന് റോഡ് പാടെ തകര്‍ന്നിട്ടും നന്നാക്കാന്‍ നടപടിയില്ലന്ന് പരാതി. കഴിഞ്ഞ ശക്തമായ മഴയ്ക്ക് ടാറിംഗ് ചെയ്ത ഭാഗങ്ങള്‍ ഭൂരിഭാഗവും ഒലിച്ചു പോയിട്ടും അറ്റകുറ്റ പണികള്‍ നടത്താനോ ഗതാഗതം സുഗമമാക്കാനോ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിലവില്‍ കാല്‍നട യാത്രക്ക് പോലും അസാധ്യമായ വിധം തകര്‍ന്നിരിക്കയാണ്. പടിഞ്ഞാറത്തറ പഞ്ചായത്തിന് കീഴിലുള്ള റോഡാണിത്. റോഡില്‍ ഡ്രൈനേജ് ഇല്ലാത്തതാണ് റോഡ് ഇത്തരത്തില്‍ പൂര്‍ണമായും തകരാന്‍ കാരണം. മഴ പെയ്യുന്നതോടെ വെള്ളം റോഡില്‍ കെട്ടികിടക്കുന്നതിനാല്‍ വന്‍ ഗര്‍ത്തം രൂപപ്പെടുകയും ടാറിങ് പൂര്‍ണമായും കുത്തിയൊലിച്ച് പോവുകയുമാണ് ചെയ്യുന്നത്. പുഞ്ചവയല്‍ ആദിവാസി കോളനികളിയിലേക്കും ചെതലോട്ട്കുന്ന് കോളനിയിലേക്കും കൂടാതെ വാരാമ്പറ്റയിലേക്കും നിരവധി ആളുകള്‍ ദിനംപ്രതി ആശ്രയിക്കുന്ന റോഡാണ് ഇത്തരത്തില്‍ ഗതാഗത യോഗ്യമല്ലാതായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുള്‍പ്പടെ നിരവധി യാത്രക്കാരും ദിനംപ്രതി ഈ റോഡിനെ ആശ്രയിച്ചാണ് സഞ്ചരിക്കുന്നത്.
റോഡിന്റെ ശോച്യാവസ്ഥ കാരണം പടിഞ്ഞാറത്തറ ടൗണില്‍ നിന്നും ടാക്‌സികള്‍ സര്‍വീസിനായി വിളിച്ചാല്‍ പോലും ഈ റോഡിലൂടെയുള്ള സര്‍വീസിന് മടിക്കുന്ന സംഭവങ്ങളും നിരവധിയാണ്. ഇത് ചികിത്സക്കായി പോകുന്ന പ്രായം ചെന്ന രോഗികളുള്‍പ്പടെയുള്ളവരെ ഏറെ പ്രയാസത്തിലാക്കുന്നതാണ് നാട്ടുകാര്‍ പറയുന്നത്. കല്ലുകള്‍ ഇളകി കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പെടുന്നതും നിത്യ സംഭവമായിരിക്കയാണ്.
കുത്തനെ ഇറക്കവും കയറ്റവും ഉള്ള റോഡില്‍ ഇത്തരത്തില്‍ ടാറിങ് ചെയ്ത ഭാഗങ്ങള്‍ മഴയില്‍ ഒഴുകിയിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവാന്‍ തയാറാവുകയാണ് പ്രദേശത്തുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; പാര്‍ലമെന്റ് സമ്മേളനദിനത്തില്‍ മാര്‍ച്ച് പ്രഖ്യാപിച്ച് സി.ജെ.പി

National
  •  7 days ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  7 days ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  7 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  7 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  7 days ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  7 days ago
No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  7 days ago
No Image

ഒടുവില്‍ പൂട്ട് വീണു; വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ ചാനല്‍ പൂട്ടിച്ച് പൊലിസ്

Kerala
  •  7 days ago
No Image

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

International
  •  7 days ago
No Image

നവകേരള രക്ഷാപ്രവര്‍ത്തനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്കു സാധ്യത; അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും

Kerala
  •  7 days ago