HOME
DETAILS

ചികിത്സാ പിഴവ് മൂലം നാലുമാസം പ്രായമുള്ള കുട്ടി മരിച്ച സംഭവം: മാതാപിതാക്കളെ വേട്ടയാടി പൊലിസ്

  
backup
August 05 2017 | 20:08 PM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be-%e0%b4%aa%e0%b4%bf%e0%b4%b4%e0%b4%b5%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ ചികിത്സാ പിഴവുമൂലം നാലു മാസം പ്രായമുള്ള പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാതെ പൊലിസ്. പത്തു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് മരിച്ച രുദ്രയുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പും നടപ്പായില്ല. അതേസമയം, കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മൂത്തമകളുമായി സമര രംഗത്തിറങ്ങിയ മാതാപിതാക്കള്‍ക്കെതിരേ പൊലിസ് കേസെടുത്തു. സമരം അവസാനിപ്പിച്ച് പിന്‍മാറിയില്ലെങ്കില്‍ കേസെടുക്കുമെന്നായിരുന്നു പൊലിസിന്റെ ഭീഷണി. എന്നാല്‍ പൊലിസ് ഭീഷണിക്ക് മുന്‍പില്‍ വഴങ്ങാതെ സമരവുമായി മുന്‍പോട്ടു പോയ മാതാപിതാക്കളെ ഒടുവില്‍ കേസില്‍ കുടുക്കുകയായിരുന്നു. രണ്ടര വയസുള്ള മൂത്തമകളുമായി സമരം ചെയ്തതിന് ഇവര്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലിസ് കേസെടുത്തത്. ഈ മാസം 18ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കും.
മകളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന രുദ്രയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാനാണ് പൊലിസ് നീക്കം. മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചിട്ട് 132ദിവസം പിന്നിടുമ്പോഴും നീതി ലഭിക്കാതെ അലയുകയാണ് രുദ്രയുടെ അച്ഛനും അമ്മയും. ജയിലില്‍ പോകേണ്ടി വന്നാല്‍ അവിടെ ചെന്നും നിരാഹാര സമരം നടത്തുമെന്നും അവര്‍ പറഞ്ഞു.
 തങ്ങള്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ മൂത്ത മകള്‍ ഇവിടെ തനിച്ചാകും. മൂത്ത കുട്ടിയെ ഓര്‍ത്താണ് ഇപ്പോള്‍ തങ്ങളുടെ ആശങ്കയെന്നും രുദ്രയെ നഷ്ടപ്പെട്ടതുപോലെ അവളെയും നഷ്ടപ്പെടുമോ എന്നാണ് പേടിയെന്നും അവര്‍ പറഞ്ഞു. ജയിലില്‍ പോകേണ്ടി വന്നാല്‍ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുമെന്നാണ് പറയുന്നത്. തങ്ങള്‍ ജയില്‍ പോയാല്‍ പുറത്തുള്ള കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ പൊലിസും നീതിന്യായ വ്യവസ്ഥയും ആയിരിക്കുമെന്നും അവര്‍ പറഞ്ഞു.
നേരത്തെ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഇവരെ സമീപിച്ചുരുന്നു. സംഭവം ഒതുക്കി തീര്‍ക്കാന്‍ 18 ലക്ഷം രൂപ വരെ ഒരു ഡോക്ടര്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. പത്ര മാധ്യമങ്ങളില്‍ സമര വാര്‍ത്ത വന്നാല്‍ ഉടന്‍ ഇവരെ ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍കോളുകള്‍ വരാറുണ്ടെന്നും സുരേഷ് പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  19 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  19 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  19 days ago
No Image

പാലക്കാട് നഗരസഭയില്‍ ലീഡ് പിടിച്ചെടുത്ത് രാഹുല്‍; ലീഡ് 5000 കടന്നു

Kerala
  •  19 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  19 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  19 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  19 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  19 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  19 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  19 days ago