HOME
DETAILS

ജെയ്റ്റ്‌ലി ഇന്നെത്തും; വേദന പങ്കിടാനായി സി.പി.എം രക്തസാക്ഷി കുടംബങ്ങളും

  
backup
August 05 2017 | 20:08 PM

%e0%b4%9c%e0%b5%86%e0%b4%af%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംഘട്ടനങ്ങളില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരെയും കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ കുടംബാംഗങ്ങളെയും കാണാന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നു തലസ്ഥാനത്തെത്തും. ജെയ്റ്റ്‌ലിയോട് വേദന പങ്കിടാന്‍ കൊലചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ കുംടുംബാങ്ങളും തലസ്ഥാന നഗരിയിലെത്തും.
രാവിലെ 11.15ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന ജയ്റ്റ്‌ലി ആദ്യം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വസതി സന്ദര്‍ശിക്കും. പിന്നീട ്ശ്രീകാര്യത്തു നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് അക്രമത്തില്‍ പരുക്കേറ്റ ആര്‍.എസ്.എസ് നേതാവ് ജയപ്രകാശിന്റെ വസതി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ആറ്റുകാല്‍ അംബിക ഓഡിറ്റോറിയത്തില്‍ അക്രമങ്ങളില്‍ പരുക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് മാധ്യമങ്ങളെ കാണും.
അതേസമയം, ആര്‍.എസ്.എസ്, ബി.ജെ.പി രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി എത്തുന്ന ജ്‌യ്റ്റ്‌ലിയോട് വേദനകള്‍ പങ്കിടാന്‍ സി.പി.എമ്മിന്റെ തലസ്ഥാന ജില്ലയിലെ 21 രക്തസാക്ഷി കുടുംബാംഗങ്ങളും എത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. രാവിലെ 10ന് രാജ്ഭവന് മുന്നില്‍ അവര്‍ സത്യഗ്രഹമിരിക്കും. ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ ജെയ്റ്റ്‌ലി എത്തുമ്പോള്‍ തങ്ങളുടെ തീരാവേദന കൂടി കേള്‍ക്കാന്‍ അദ്ദേഹം തയാറാകണമെന്ന് അഭ്യര്‍ഥിക്കും. രാജ്ഭവന് മുന്നില്‍ സത്യഗ്രഹം എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. തലസ്ഥാന ജില്ലയില്‍ സംഘ്പരിവാര്‍ ആക്രമണത്തിന് ഇരകളായ പാര്‍ട്ടി പ്രവര്‍ത്തകരും സത്യഗ്രഹത്തിനെത്തും. സി.പി.എം ആക്രമണത്തിന്റെ ഭാഗമായാണ് രാജേഷ് കൊല്ലപ്പെട്ടതെന്ന് വരുത്തുന്നതിനൊപ്പം കേരളം രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നാടാണെന്ന് വരുത്താനുള്ള സംഘപരിവാര്‍ ഗൂഢാലോചനയും കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നിലുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു. തലസ്ഥാനത്ത് സമീപ ദിവസങ്ങളില്‍ നടന്ന ആര്‍.എസ്.എസ് കലാപത്തിന്റെ യഥാര്‍ഥ്യം വിശദീകരിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജെയ്റ്റിലിക്ക് തുറന്ന കത്ത് എഴുതിയിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  21 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  21 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  21 days ago
No Image

പാലക്കാട് നഗരസഭയില്‍ ലീഡ് പിടിച്ചെടുത്ത് രാഹുല്‍; ലീഡ് 5000 കടന്നു

Kerala
  •  21 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  21 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  21 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  21 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  21 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  21 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  21 days ago