കോണ്‍ഗ്രസ് നേതാക്കളെ മൂന്നാം മുറയ്ക്ക് വിധേയമാക്കിയ സംഭവം; എസ്.ഐക്കെതിരേ അന്വേഷണത്തിന് ഉത്തരവ്
ശാസ്താംകോട്ട: ഹര്‍ത്താല്‍ ദിനത്തില്‍ സമാധാനപരമായി പ്രകടനം നടത്തി മടങ്ങുകയായിരുന്ന കോണ്‍ഗ്രസ് നേതാക്കളെ മൂന്നാം മുറയ്ക്ക് വിധേയമാക്കുകയും 307 അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്ത ശാസ്താംകോട്ട പൊലിസിനെതിരേ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. ശാസ്താംകോട്ട എസ്.ഐ രാജീവ്, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരേയാണ് മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ വിഭാഗത്തിന്റെ പൊലിസ് സൂപ്രണ്ട് അന്വേഷണം നടത്തി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പള്ളിശ്ശേരിക്കല്‍ തുണ്ടില്‍ പുത്തന്‍വീട്ടില്‍ തുണ്ടില്‍ നൗഷാദ്, ഡി.സി.സി ജനറല്‍ സെക്രട്ടറി വേങ്ങ ചാമതുണ്ടില്‍ വീട്ടില്‍ വൈ ഷാജഹാന്‍, പള്ളിശ്ശേരിക്കല്‍ മുല്ലപ്പള്ളി വീട്ടില്‍ ഷിഹാബുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കമ്മിഷന്റെ ഉത്തരവ്. കഴിഞ്ഞ ഏപ്രില്‍ 6 ന് നടന്ന സംസ്ഥാന ഹര്‍ത്താലിന്റെ ഭാഗമായി ഭരണിക്കാവില്‍ പ്രകടനം നടത്തി മടങ്ങുകയായിരുന്ന നേതാക്കളെയും മറ്റും അകാരണമായാണ് പൊലിസ് തല്ലിചതച്ചത്.
ജില്ലാ പൊലിസ് സൂപ്രണ്ടിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സംഭവസമയത്ത് തന്റെ സാന്നിദ്ധ്യവും നിര്‍ദേശവുമുണ്ടായിരുന്നെന്ന് രേഖാമൂലം കമ്മിഷനെ അറിയിച്ച ശാസ്താംകോട്ട ഇന്‍സ്‌പെക്ടറാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."