അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രിസ്ഥാനം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലേറിയ രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ടിനെ പ്രഖ്യാപിച്ചു. യുവ നേതാവായ സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് 67 കാരനായ ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയാക്കിയത്.
എ.ഐ.സി.സി നിരീക്ഷകന്‍ കെ.സി വേണുഗോപാലുമൊത്ത് ഇരുവരും കോണ്‍ഗ്രസ് ആസ്ഥാനത്തെത്തുകയും വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.
ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. സച്ചിന്‍ പൈലറ്റിനു വേണ്ടിയും ഗെഹ്‌ലോട്ടിനു വേണ്ടിയും അണികള്‍ ചേരിതിരിച്ച് പ്രതിഷേധ പ്രകടമടക്കം വിളിച്ചതോടെ കൂടുതല്‍ സമ്മര്‍ദത്തിലായെങ്കിലും രാഹുല്‍ ഗാന്ധി ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. ഇരുവരുമൊന്നിച്ചുള്ള ചിത്രം 'ദ യുനൈറ്റഡ് കളേഴ്‌സ് ഓഫ് രാജസ്ഥാന്‍' എന്ന കുറിപ്പോടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
The united colours of Rajasthan! pic.twitter.com/D1mjKaaBsa
— Rahul Gandhi (@RahulGandhi) December 14, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."