സഊദിയിൽ ഏറ്റുമുട്ടലിൽ പിടികിട്ടാ പുള്ളികളായ രണ്ടു ഭീകരരെ സൈന്യം വധിച്ചു
ദമാം: കിഴക്കൻ സഊദിയിൽ ഏറ്റുമുട്ടലിൽ പിടികിട്ടാ പുള്ളികളായ രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. സഊദി സുരക്ഷാ സേനയുടെ പിടികൂടാനുള്ളവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നവരായ രണ്ടു പേരാണ് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 2015-ൽ ഇവിടെ ശിയ പള്ളിയിൽ ചാവേർ നടത്തിയ ബെൽറ്റ് ബോംബ് സ്‌ഫോടനത്തിൽ നാലു പേർ കൊലപ്പെട്ടിരുന്നു. ബുധനാഴ്ച്ച നടത്തിയ ഏറ്റുമുട്ടലിൽ സാധാരണക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടില്ല. കിഴക്കൻ സഊദി നഗരിയായ ദമാമിലെ ഉപ്രദേശമായ അൽ അനൗദിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്നത്.
സംഭവത്തിൽ സുരക്ഷാ സേന അംഗങ്ങൾക്കോ പ്രദേശവാസികൾക്കോ പരിക്കോ മറ്റു അപകടങ്ങളങ്ങോ പറ്റിയില്ലെന്ന് സുരക്ഷാ സേന അറിയിച്ചു. ഇവിടെ ഒരു വീട്ടിൽ പോലീസ് സേന നടത്തിയ തിരിച്ചലിലാണ് രണ്ടു ഭീകരർ ഒളിഞ്ഞിരിക്കുന്നതായി വ്യക്തമായത്. തിരച്ചിലിനിടെ തീവ്രവാദികൾ വീടിനകത്ത് നിന്നും വെടിയുതിർക്കാൻ തുടങ്ങിയതോടെ സൈനികരുടെ തിരിച്ചടിയിൽ ഇവർ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ സഊദി സുരക്ഷാ സേനയും ക്രിമിനൽ അന്വേഷണ ഏജൻസിയും അന്വേഷണം തുടങ്ങി. എന്നാൽ, മൂന്നു ദിവസം മുമ്പ് തന്നെ സുരക്ഷാ സേന സ്ഥലം വളഞ്ഞിരുന്നതായും തീവ്രവാദികളെ കീഴടക്കാൻ ശ്രമം തുടങ്ങിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."