HOME
DETAILS

വോട്ടെടുപ്പ് നടത്തിയിട്ടും മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിക്കാനാകാതെ ബി.ജെ.പി

  
backup
December 27 2019 | 05:12 AM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d

 


തിരുവനന്തപുരം: നിയോജക മണ്ഡലം ഭാരവാഹികളെ നിശ്ചയിക്കാനായി തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും വിജയികളെ പ്രഖ്യാപിക്കാനാകാതെ ബി.ജെ.പി കുഴങ്ങുന്നു.
തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകിട്ടി വിജയിച്ചാല്‍പോലും മറ്റു പല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മണ്ഡലം പ്രസിഡന്റിനെ നിശ്ചയിക്കുന്നത് എന്നതിനാല്‍ വി.മുരളീധരന്റെയും പി.കെ.കൃഷ്ണദാസിന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മില്‍ ശക്തമായ വടംവലിയാണ് നടക്കുന്നത്.
മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നത് ഏറെ ക്ലേശകരമാകുമെന്നു കണ്ടാണ് പ്രഖ്യാപനം നീളുന്നത്.
അതുകൊണ്ട് ജില്ലാ പ്രസിഡന്റുമാരെ ഉടന്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
അതിനു ശേഷമേ മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിക്കുന്നതിലേക്ക് പോകൂ.
മണ്ഡലം ഭാരവാഹികളെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നതിന്റെ ഫലം 24ന് പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും തര്‍ക്കങ്ങളെ തുടര്‍ന്നു മാറ്റുകയായിരുന്നു.
ജനുവരി അഞ്ചിനു മുമ്പ് സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കേണ്ടതിനാല്‍ അതിനു മുമ്പേ ജില്ലാ, മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  a day ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a day ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  a day ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  a day ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  a day ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  a day ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  a day ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  a day ago