സിന്ധുവും സെമീര്‍ വര്‍മയും സെമിഫൈനലില്‍
ഗ്വാങ്ഷൗ: ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവും സെമീര്‍ വര്‍മയും സെമി ഫൈനലില്‍ പ്രവേശിച്ചു. വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയാണ് ഗ്രൂപ്പ് എയില്‍ ഒന്നാമതായി സിന്ധു സെമിഫൈനല്‍ യോഗ്യത നേടിയത്. ഇന്നലെ നടന്ന മത്സരത്തില്‍ ലോക 12 ാം നമ്പര്‍ താരം അമേരിക്കയുടെ ബെയ്വാന്‍ സാങിനെ (21-9, 21-15) സിന്ധു പരാജയപ്പെടുത്തി.
പുരുഷ സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ ജപ്പാന്റെ കെന്റോ മൊമോട്ടയോട് പരാജയപ്പെട്ട സെമീര്‍ വര്‍മ ഗ്രൂപ്പിലെ മറ്റു രണ്ട് മത്സരങ്ങളിലെ തകര്‍പ്പന്‍ ജയവുമായാണ് സെമിഫൈനലില്‍ എത്തിയത്.
ഇന്നലെ നടന്ന നിര്‍ണായക പോരാട്ടത്തില്‍ തായ്ലന്‍ഡിന്റെ കന്റാഫണ് വാങ്ചറോയനെ (21-9, 21-18) തകര്‍ത്താണ് ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരനായുള്ള സെമീറിന്റെ സെമിഫൈനല്‍ പ്രവേശം. സെമിയില്‍ സിന്ധു തായ്ലന്‍ഡിന്റെ രചാനോക് ഇന്റണോണിനെയും സെമീര്‍ ചൈനയുടെ ഷി യുഖിയേയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."