പൗരത്വ ബില്‍: പ്രതിരോധ കവചമായി ഭരണഘടന സംരക്ഷണ സമിതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കര്‍ക്കശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ബഹുജന പങ്കാളിത്വത്തോടെ പ്രതിരോധത്തിനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഭരണഘടന സംരക്ഷിക്കാനൊരു സമിതി രൂപീകരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ശബരിമല വിഷയത്തില്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണസമതിയുടെ മാതൃകയിലാവും ഭരണഘടന സംരക്ഷണസമിതിയും പ്രവര്‍ത്തിക്കുക.
ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഒരു സ്ഥിരം പ്ലാറ്റ് ഫോം ഉണ്ടാക്കാനാണ് സര്‍ക്കാറിന്റെ നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം യോഗത്തില്‍ അവതരിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചിട്ടുള്ള സര്‍വകക്ഷിയോഗത്തില്‍ ഈ നിര്‍ദേശം മുഖ്യമന്ത്രിയാണ് മുന്നോട്ട് വെക്കുക.
സര്‍വകക്ഷിയോഗത്തിലേക്ക് മതസാമുദായിക സംഘടനാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. യോഗത്തിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംരക്ഷണസമിതി രൂപീകരിക്കാനാണ് നിര്‍ദ്ദേശം. പൗരത്വഭേദഗതി നിയമത്തിനെതിരേ ഒരു സമിതി എന്ന നിലയില്ല ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."