സി.പി.എം വിരട്ടി, കാനം രാജേന്ദ്രന്‍ ടി.പി ഭവന്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ല, പങ്കെടുക്കാമെന്ന് ഏറ്റിട്ടില്ലെന്ന് കാനം
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ ഓര്‍മക്കായി നിര്‍മിച്ച'ടി.പി ചന്ദ്രശേഖരന്‍ ഭവന്‍'ന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിട്ടു നില്‍ക്കുന്നത് സി.പി.എമ്മിനെ പേടിച്ചിട്ടാണെന്ന് ആര്‍.എം.പി. ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ച കാനം പിന്നീട് വിളിച്ച് അസൗകര്യം അറിയിക്കുകയായിരുന്നുവെന്നാണ് ആര്‍.എം.പിയുടെ ആക്ഷേപം. ഒന്നരകോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ടി.പി ഭവന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സി.പി.എം ഒഴികെയുളള പ്രമുഖ പാര്‍ട്ടി നേതാക്കളെ ആര്‍.എം.പി ക്ഷണിച്ചിരുന്നു.
കാനം രാജേന്ദ്രനെയും എല്‍.ഡി.എഫിലെ മറ്റ് നേതാക്കളെയും ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവരെ സി.പി.എം വിലക്കിയെന്നാണ് ആര്‍.എം.പിയുടെ ആരോപണം. ചടങ്ങില്‍ പങ്കെടുക്കുമെന്നറിയിച്ച കാനം സി.പി.എം സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പിന്‍മാറിയതെന്ന് ആര്‍.എം.പി നേതാവ് എന്‍ വേണുവാണ് ആരോപിച്ചത്.
ജനുവരി രണ്ടിന് ഓര്‍ക്കാട്ടേരിയിലാണ് ടി.പി ഭവന്‍ ഉദ്ഘാടനം.
പരിപാടിയില്‍ പങ്കെടുക്കാമെന്ന് താന്‍ ഏറ്റിട്ടില്ലെന്നാണ് കാനം ഇപ്പോള്‍ വിശദീകരിക്കുന്നത്. ആദ്യം തന്നെ വിളിച്ചപ്പോള്‍ത്തന്നെ പങ്കെടുക്കില്ലെന്ന് പറഞ്ഞതാണ്. അന്ന് വേറെ പരിപാടിയുണ്ടെന്നാണ് പറഞ്ഞിരുന്നത്. ഇത് നേരത്തേ വിശദീകരിച്ചതാണെന്നും തെറ്റിദ്ധാരണയുണ്ടാകേണ്ട സാഹചര്യമില്ലെന്നും കാനം മലപ്പുറത്ത് പറഞ്ഞു.
എന്നാല്‍ സി.പി.എമ്മിനെ മാറ്റിനിര്‍ത്തിയും യു.ഡി.എഫ് നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കിയും സംഘടിപ്പിക്കുന്ന ചടങ്ങായതിനാലാണ് പങ്കെടുക്കാത്തതെന്നാണ് ജനതാദള്‍ നേതാക്കള്‍ വ്യക്തമാക്കുന്നത്. ടി പി ഭവന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ടി.പി അനുസ്മരണ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും മുസ്ലിം ലീഗ് നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
സിപി.എമ്മിനെതിരേ ആരോപണവുമായി ആര്‍.എം.പി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."